Saturday, 22 July 2017 8.19 AM IST
സ്വർണവില മേലോട്ട്; പവന് 120 രൂപ കൂടി
July 16, 2017, 4:33 am
കൊച്ചി: ജി.എസ്.ടി നടപ്പാക്കിയ പശ്‌ചാത്തലത്തിൽ സംസ്ഥാനത്ത് കുത്തനെ കുറഞ്ഞ സ്വർണവില രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് തിരിച്ചുകയറുന്നു. ഇന്നലെ 120 രൂപ ഉയർന്ന് പവൻവില 20,920 രൂപയായി. 15 രൂപ വർദ്ധിച്ച് 2,615 രൂപയാണ് ഗ്രാമിനു വില. ജി.എസ്.ടിയുടെ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറാനുള്ള ഒരുവിഭാഗം വ്യാപാരികളുടെ തീരുമാനത്തിന്റെ ഫലമായി കഴിഞ്ഞ പത്തിന് സംസ്ഥാനത്ത് സ്വർണവില പവന് 640 രൂപയും ഗ്രാമിന് 80 രൂപയും കുത്തനെ ഇടിഞ്ഞിരുന്നു.
രാജ്യാന്തര വിപണിയിൽ വില മെച്ചപ്പെട്ടതിന്റെയും ദേശീയ തലത്തിൽ ഡിമാൻഡ് ഉയർന്നതിന്റെയും പിന്തുണയിലാണ് ഇന്നലെ കേരളത്തിൽ വില കൂടിയത്. ന്യൂയോർക്ക് വിപണിയിൽ ഇന്നലെ ഒരു ശതമാനത്തോളം വർദ്ധനയോടെ സ്വർണവില ഔൺസിന് 1,228.40 ഡോളറായി. ന്യൂഡൽഹി ബുള്ള്യൻ വിപണിയിൽ പത്ത് ഗ്രാമിന് 190 രൂപ ഉയർന്ന് വില 29,050 രൂപയിലുമെത്തി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ