Sunday, 24 September 2017 9.17 PM IST
'സപ്പോർട്ട് സുനിയേട്ടൻ', 'സപ്പോർട്ട് അമീറേട്ടൻ': ദിലീപിനെ വാഴ്‌ത്തിപാടുന്നവർക്കെതിരെ സോഷ്യൽ മീഡിയ
July 15, 2017, 9:23 pm
വെബ്ഡെസ്‌ക്
തിരുവനന്തപുരം: 'നാല് പേരെ ഒരു രസത്തിനു കുത്തിക്കൊന്ന ശേഷം പോണ പോക്കിൽ കുമാരേട്ടൻ നാണിത്തള്ളക്ക്‌ മുറുക്കാൻ വാങ്ങാൻ പത്ത്‌ രൂപ കൊടുത്തിരുന്നു. താനറിയുന്ന കുമാരേട്ടൻ കള്ളനോ കൊലപാതകിയോ അല്ലെന്നും മുറുക്കാൻപൊതി തീരുന്നത്‌ വരെ കുമാരേട്ടൻ നിരപരാധിയായിരിക്കുമെന്നും നാണിത്തള്ള' കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഫെയ്സ്ബുക്കിൽ വ്യാപകമായി പ്രചരിക്കുന്ന സന്ദേശങ്ങളിലൊന്നാണ് ഇത്. നടിയെ ആക്രമിച്ച കേസിൽ അറസ്‌റ്റിലായ ദിലീപിനെ അനുകൂലിച്ച് കൊണ്ട് പ്രത്യക്ഷപ്പെട്ട ഒരു കൂട്ടം പോസ്‌റ്റുകളെ കളിയാക്കി കൊണ്ടുള്ള മറുപോസ്‌റ്റാണിത്.

ദിലീപിനെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗമായി ഫെയ്സ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയകൾ ഉപയോഗിച്ച് വൻ തോതിൽ പ്രചാരണം നടന്നു വരികയാണ്. ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന പ്രൊഫഷണൽ പി.ആർ ഏജൻസികൾ ഏറ്റെടുത്ത് നടത്തുന്ന ഓൺലൈൻ ക്വട്ടേഷനാണ് ഇതെന്നും പിന്നീട് വെളിപ്പെടുത്തലുകൾ ഉണ്ടായി.

തുടർന്ന് ദിലീപിനെ മഹത്‌വത്കരിക്കുന്ന ആളുകൾക്കെതിരെ വ്യാപക ട്രോളുകളാണ് ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. ദിലീപിനെ അനുകൂലിക്കുന്നവർ ജിഷ കൊലക്കേസ് പ്രതി അമീറുൾ ഇസ്‌ലാമിനെയും, നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയെയും പിന്തുണയ്‌ക്കണമെന്നും ഇക്കൂട്ടർ ആവശ്യപ്പെടുന്നു. സപ്പോർട്ട് ദിലീപേട്ടൻ എന്ന ഹാഷ്‌ടാഗിനെതിരെ സപ്പോർട്ട് സുനിയേട്ടൻ, സപ്പോർട്ട് അമീറേട്ടൻ എന്നിങ്ങനെ ഹാഷ്‌ടാഗുകളുപയോഗിച്ചാണ് സോഷ്യൽ മീഡിയയുടെ തിരിച്ചടി.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില പോസ്‌റ്റുകൾ...

#ഇന്ന് ഉച്ചയ്ക്ക് ഹോട്ടലിൽ ഊണിനു കൂടെ ഒഴിച്ച മീൻ ചാറിൽ ഒരു മീൻകഷ്ണം...
ദിലീപേട്ടന് ഒരായിരം നന്ദി..

#എന്റെ വഴിയില്‍ കളഞ്ഞു പോയ പഴ്സ് അഡ്രസ് തപ്പിയെടുത്ത് വീട്ടിലെത്തിച്ചു ദിലീപേട്ടന്‍.

#കോഴിക്കോട് നിന്ന് KSRTC സ്‌കാനിയാ ബസിൽ ആലുവയിയേക്കുള്ള യാത്ര, ആലുവയിലെത്തിയപ്പോൾ ഞാൻ നല്ല മയക്കത്തിലായിരുന്നു.
പെട്ടെന്ന് ഒരാൾ എന്നെ തട്ടി വിളിച്ച് ഇറങ്ങുന്നില്ലേ ..?എന്ന് ചോദിച്ചു.
ഞാൻ നോക്കിയപ്പോൾ ദിലീപ്.
ദിലീപ് വിളിച്ചുണർത്തിയത് കൊണ്ട് മാത്രം ആലുവയിൽ ഇറങ്ങാൻ സാധിച്ചത്.
ഓർക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞ് പോകുന്നു. ജയ് ജയ് ദിലീപ്

#ദുബൈയിലേയ്‌ക്കുള്ള യാത്രയിൽ ഫ്ലൈറ്റിൽ വച്ചാണ് ദിലീപിനെ പരിചയപ്പെട്ടത്, എന്റെ അവസ്ഥ അറിഞ്ഞ അദ്ദേഹം ഉടനെ ഒരു ചെക്കെഴുതി എനിക്ക് തന്നു.
10 ലക്ഷം രൂപയുടെ ചെക്ക്. ദിലീപ് ഞങ്ങടെ മുത്താണ്

#എന്റെ മകൻ ജൻമനാ സംസാരിക്കില്ലായിരുന്നു. ഒരു ദിവസം മകൻ ദിലീപിനെ സ്വപ്നം കണ്ടു, അതോടെ മകന് സംസാരശേഷി കിട്ടി.
ഞങ്ങൾ ഇപ്പോഴും ദിലിപിനായി പ്രാർത്ഥിക്കുന്നുണ്ട്.

#ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ ഞങ്ങൾ തൊഴുത് നിൽക്കെ കണ്ണ് തുറന്ന് നോക്കിയപ്പോൾ ഗുരുവായൂരപ്പന്റ സ്ഥാനത്ത് സാക്ഷാൽ ദിലീപ്,
അന്ന് മുതൽ വൈങ്ങളുടെ കൂട്ടത്തിൽ ദിലീപിന്റെ ചിത്രവും വച്ച് ആരാധിക്കാൻ തുടങ്ങി.

#ഇപ്പോൾ സുനിലേട്ടൻ കുറ്റാരോപിതൻ മാത്രം ആണ്. കോടതി വിചാരണക്കു ശേഷം മാത്രമേ അദ്ദേഹം കുറ്റക്കാരനാവുന്നുള്ളു എന്ന് മനസ്സിലാക്കണം. കോടതി വിധി വരുന്നത് വരെ അദ്ദേഹത്തിനെ ഞാൻ സപ്പോർട്ട് ചെയ്യും. അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കോടതി ശിക്ഷിക്കട്ടെ എന്നിട്ട് പോരെ നിങ്ങളുടെ കുറ്റപ്പെടുത്തലുകൾ....
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ