Saturday, 22 July 2017 8.17 AM IST
ദിലീപിന്റെ കുരുക്ക് മുറുക്കാൻ രണ്ട് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി
July 16, 2017, 10:27 am
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ അറസ്‌റ്റിലായ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി തൃശൂർ സ്വദേശികളായ രണ്ട് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കാലടി മജിസ്ട്രേറ്റ് കോടതിയിലെത്തി മൊഴി രേഖപ്പെടുത്തിയ ഇവരെപറ്റി കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം പുറത്ത് വിട്ടിട്ടില്ല. പൾസർ സുനിയും ദിലീപും കൂടിക്കാഴ്‌ച നടത്തിയതിന് ദൃക്‌സാക്ഷികളായവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

ദിലീപ് അഭിനയിച്ച ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ ലൊക്കേഷനായിരുന്ന കിണറ്റിൻകര ഹെൽത്ത് ക്ലബ്ബിലെത്തി മുഖ്യപ്രതി പൾസർ സുനി താരത്തെ കണ്ടതായി അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിരുന്നു. സെറ്റിൽ വച്ച് ദിലീപിനൊപ്പം എടുത്ത സെൽഫിയിൽ പൾസർ സുനിയും ഉൾപ്പെട്ടിരുന്നു. ഈ ലൊക്കേഷനിലുണ്ടായിരുന്നവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. സിനിമയുടെ അണിയറ പ്രവർത്തകരുടെയോ അല്ലെങ്കിൽ കിണറ്റിൻകര ഹെൽത്ത് ക്ലബ്ബിലെ ജീവനക്കാരുടെയോ മൊഴിയാണ് രേഖപ്പെടുത്തിയത്. എന്നാൽ ഇക്കാര്യം അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം, കേസിൽ ഏറെ നിർണായകമായ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തിയതെന്നാണ് വിവരം. അറസ്‌റ്റിലായ പൾസർ സുനിയും ദിലീപും ഗൂഢാലോചന നടത്തിയെന്നത് കണ്ടുവെന്നത് കോടതിയിൽ തെളിയിക്കാൻ ഇപ്പോഴത്തെ മൊഴി ഏറെ സഹായകമാകും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ