Saturday, 22 July 2017 8.13 AM IST
പൊലീസ് ക്ലബ്ബിലെത്താൻ മനസില്ലെന്ന് കാവ്യ, പറയുന്നിടത്ത് വരാമെന്ന് പൊലീസ്
July 16, 2017, 11:07 am
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്‌റ്റിലായ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം. ഇതിനായി ആലുവ പൊലീസ് ക്ലബ്ബിലെത്താൻ താരത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ക്രി​മി​ന​ൽ ച​ട്ടം 160 പ്ര​കാ​ര​മാണ് നോ​ട്ടീ​സ്​ നൽകിയത്. എന്നാൽ തനിക്ക് പൊലീസ് ക്ലബ്ബിലെത്താൻ കഴിയില്ലെന്നാണ് കാവ്യയുടെ നിലപാട്.

നേ​ര​ത്തേ ടെ​ലി​ഫോ​ൺ വ​ഴി​യും ദി​ലീ​പിന്റെ ആ​ലു​വ​യിലെ വീ​ട്ടി​ലെ​ത്തി​യും ചോ​ദ്യം ചെ​യ്യ​ലി​ന് പൊ​ലീ​സ്​ ക്ല​ബി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ശാ​രീ​രി​ക​മാ​യ ചി​ല ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കാവ്യ ഹാജരായിരുന്നില്ല. ഇതിനിടെ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ താരത്തിന്റെ മൊ​ഴി​യെ​ടു​ത്ത​താ​യും റി​പ്പോ​ർ​ട്ടു​ണ്ടായിരുന്നു. ​

എന്നാൽ ഇപ്പോഴത്തെ നോട്ടീസിൽ തനിക്ക് മാദ്ധ്യമങ്ങളുടെ മുന്നിൽ കൂടി പൊലീസ് ക്ലബ്ബിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്നാണ് കാവ്യയുടെ നിലപാട്. ഇത് തന്നെക്കുറിച്ച് സമൂഹത്തിൽ തെറ്റായ സന്ദേശം പ്രചരിക്കുമെന്നും താരം വാദിച്ചിരുന്നു. മാതാവിന്റെയും അഭിഭാഷകന്റെയും സാന്നിധ്യത്തിൽ വേണമെങ്കിൽ തന്റെ മൊഴിയെടുക്കാമെന്നുമാണ് കാവ്യയുടെ നിലപാട്.

ഇതിനെ തുടർന്ന് കാവ്യ ആവശ്യപ്പെടുന്നിടത്ത് എത്തി മൊഴി രേഖപ്പെടുത്താമെന്ന് അന്വേഷണ സംഘം അറിയിക്കുകയായിരുന്നു. ക്രി​മി​ന​ൽ​ച​ട്ട പ്ര​കാ​രം സ്​​ത്രീ​ക​ൾ മൊ​ഴി ന​ൽ​കാ​ൻ എ​വി​ടെ​യെ​ങ്കി​ലും ഹാ​ജ​രാ​കാ​ൻ പ്ര​യാ​സം അ​റി​യി​ച്ചാ​ൽ അ​വ​ർ പ​റ​യു​ന്നി​ട​ത്തെ​ത്തി വ​നി​ത പൊ​ലീ​സ്​ മൊ​ഴി​യെ​ടു​ക്ക​ണം. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയേ ഇത്തരത്തിൽ മൊഴിയെടുക്കാൻ കഴിയൂ. ഇത്തരത്തിൽ ഉടൻ തന്നെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ