Saturday, 22 July 2017 8.16 AM IST
ദിലീപ് പുറത്തിറങ്ങിയാൽ പണികിട്ടുമെന്ന് ഭയന്ന് സൂപ്പർ മെഗാ താരങ്ങൾ
July 16, 2017, 1:00 pm
തിരുവനന്തപുരം: ജയിലിന് പുറത്തിറങ്ങുന്ന ദിലീപിനെയാണ് പലർക്കും ഭയം. മുൻനിര താരങ്ങൾക്കും സിനിമാപ്രവർത്തകർക്കുമാണ് ഈ പേടി. സിനിമാ മേഖലയെ മൊത്തത്തിൽ നിയന്ത്രിച്ചിരുന്ന ദിലീപിന്റെ കാൽച്ചുവട്ടിലായിരുന്നു ഇവർ. താര രാജാക്കൻമാർക്ക് സിംഹാസനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൊട്ടാരം ഭരിച്ചിരുന്നത് ദിലീപാണെന്ന് വ്യക്തം. അതിനാലാണ് ഒളിഞ്ഞും തെളിഞ്ഞും പലരും ഇപ്പോഴും ദിലീപിനെ അനുകൂലിക്കുന്നത്. തുടക്കത്തിൽ കടന്നാക്രമിച്ചവർ ഇപ്പോൾ ഭാഷ മയപ്പെടുത്തി.

ദിലീപിനായി സമൂഹമാധ്യമങ്ങളിൽ ക്വട്ടേഷൻ ചാകരയാണ്. അനുകൂലമായ പഴയകാല സംഭവങ്ങൾ തെരഞ്ഞുപിടിച്ച് ദിലീപിനായി പോസ്‌റ്റുകയാണ്. വർഷങ്ങൾക്കു മുമ്പേ ദിലീപിനെ ഇന്റർവ്യൂകളിൽ പുകഴ്ത്തിയവരുടെ വീഡിയോയാണ് പ്രധാന ആയുധം. ഓരോ ദിവസവും തട്ടുപൊളിപ്പൻ കഥകളുമായി ഓൺലൈൻ മാധ്യമങ്ങൾ ദിലീപിനായി പിറക്കുന്നു. ഇതു വായിക്കുന്നവരും കാണുന്നവരും സഹതാപത്തോടെ ദിലീപിനെ കാണുമെന്ന തന്ത്രം വിജയത്തിലേക്ക് നീങ്ങുന്നതായാണ് സൂചന. ഇതും ഒരു ക്വട്ടേഷനാണെന്ന് വ്യക്തം.

ദിവസങ്ങൾക്ക് മുമ്പ് ദിലീപിനെ തെളിവെടുപ്പിനായി കൊണ്ടുപോകുന്നിടത്തും കോടതിയിലും കൂവലായിരുന്നു കൂട്ട്. എന്നാൽ, കഴിഞ്ഞദിവസം മുതൽ കൂവലുകാരെ കൈയടിക്കാർ മറികടന്നു. ദിലീപിന്റെ കുടിലബുദ്ധിയിൽ തെളിഞ്ഞിരുന്ന കാര്യങ്ങൾ കൂടെയുള്ള സംഘത്തിന് ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നുവെന്നാണ് തെളിയുന്നത്.

മുൻനിര നടൻമാർക്ക് ദിലീപുമായി ബിസിനസ് ബന്ധങ്ങളോ ഒഴിവാക്കാൻ പറ്റാത്ത ഘടകങ്ങളോ നിലനിൽക്കുന്നുണ്ട്. ചിലരുടെ ദൗർബല്യങ്ങളും ദിലീപിന് വ്യക്തമായി അറിയാം. വീണ്ടും ശക്തനായി തിരിച്ചെത്തിയാൽ ഒരു ദാക്ഷിണ്യവുമില്ലാത്ത തിരിച്ചടിക്കാൻ കഴിയുന്ന മനസാണ് ദിലീപിന്റേതെന്ന് സഹപ്രവർത്തകർക്ക് തിരിച്ചറിവുണ്ട്. ചില പ്രമുഖർ പ്രതികരിക്കാത്തതിനു പിന്നിലെ കാര്യവുമതാണ്. സംഘടനകൾ ദിലീപിനെ കൈവിട്ടെങ്കിലും പ്രേക്ഷകരുടെ കണ്ണിൽ പൊടിയിടിൽ മാത്രമാണ്. മലയാള സിനിമയെ ഉള്ളംകൈയിലിട്ട് അമ്മാനമാടിയിരുന്ന ദിലീപ് തിരിച്ചുവരുമോ?. കൂവലുകൾ കൈയടികളാക്കാനുള്ള തന്ത്രം ദിലീപിനറിയാം. ഒരിടവേള. കാത്തിരുന്ന് കാണാം. രണ്ടാംഭാഗത്തിനായി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ