Saturday, 22 July 2017 8.17 AM IST
ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ വിദേശത്തേക്ക് കടത്തി
July 16, 2017, 1:05 pm
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ വിദേശത്തേക്ക് കടത്തിയതായി സംശയം. കേസിൽ അറസ്‌റ്റിലായ നടൻ ദിലീപിന്റെ ചില സുഹൃത്തുക്കൾ വഴിയാണ് ഇത് വിദേശത്തേക്ക് കടത്തിയതെന്നും അന്വേഷണ സംഘം സംശയിക്കുന്നു. ഇത് കണ്ടെത്തുന്നതിന് മൂന്ന് മാസത്തിനിടെ വിദേശയാത്ര നടത്തിയ ദിലീപിന്റെ സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ഫോൺ വിദേശത്തേക്ക് കടത്തി അവിടെ നിന്നും ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാനായിരുന്നു ശ്രമം. ദിലീപുമായി അടുപ്പമുള്ള സുഹൃത്തുക്കളെയും അടുപ്പക്കാരെയും ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. ഇവർ എന്തിനാണ് വിദേശത്തേക്ക് പോയത്, എന്തൊക്കെ സാധനങ്ങൾ കൂടെക്കൊണ്ട് പോയി തുടങ്ങിയ കാര്യങ്ങൾ അന്വേഷണ സംഘം വിശദമായി അന്വേഷിക്കും. തെളിവ് നശിപ്പിക്കുന്നതിനേക്കാൾ ഉപരി വിദേശത്തെ സെർവർ ഉപയോഗിച്ച് ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്യാനായിരുന്നു പ്രതികളുടെ ശ്രമമെന്നും അന്വേഷണ സംഘം പറയുന്നു. കേസിലെ മുഖ്യതെളിവായി കോടതിയിൽ ഹാജരാക്കാൻ കഴിയുന്ന ദൃശ്യങ്ങളടങ്ങിയ ഫോൺ കണ്ടെത്താൻ ഇതുവരെ അന്വേഷണ സംഘം കണ്ടെത്തിയിട്ടില്ല. ദിലീപിന്റേതെന്ന് കരുതുന്ന രണ്ട് മൊബൈൽ ഫോണുകൾ കഴിഞ്ഞ ദിവസം പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതും കേസിലെ ആദ്യഘട്ടത്തിൽ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തിയ ഫോണുകളും സംഘം പരിശോധിച്ചെങ്കിലും കാര്യമായ വിവരം ലഭിച്ചില്ലെന്നാണ് സൂചനകൾ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ