Saturday, 22 July 2017 8.17 AM IST
ദിലീപ് 'മലയാളം ക്രിമിനലെ'ന്ന് ഗൂഗിൾ, പിന്നാലെ വെബ്സൈറ്റ് ഹാക്ക് ചെയ്‌തെന്ന് സംശയം
July 16, 2017, 3:27 pm
തിരുവനന്തപുരം:നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ദിലീപിനെ മലയാളം ക്രിമിനൽ എന്നു വിശേഷിപ്പിച്ച് ഗൂഗിൾ. ദിലീപിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ദിലീപ് ഓൺലൈനിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. മലയാളം ക്രിമിനലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്ന വിശേഷണം. തൊട്ടുപിന്നാലെ വെബ്സൈറ്റ് അപ്രത്യക്ഷമായി. അതേസമയം, ഈ വെബ്സൈറ്റ് ഹാക്ക് ചെയ്‌തിരിക്കാനാണ് സാധ്യതയെന്ന് സൈബർ രംഗത്തെ വിദഗ്‌ദ്ധർ പറയുന്നു.

കുറച്ച് ദിവസങ്ങളായി ദിലീപിനെ വാഴ്‌ത്തിപാടുന്ന പോസ്‌റ്റുകളും പ്രചാരണങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതിന് വേണ്ടി ചില പി.ആർ ഏജൻസികൾക്ക് ലക്ഷങ്ങളുടെ ക്വട്ടേഷൻ കൊടുത്തതായും കണ്ടെത്തിയിരുന്നു. ഇതിന് പകരമായി ആരെങ്കിലും ദിലീപിന്റെ വൈബ് സൈറ്റ് ഹാക്ക് ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

നേരത്തെ, ദിലീപിനെ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ താരത്തിന്റെ വെബ്സൈറ്റിൽ ഹാക്കർമാർ ആക്രമണം നടത്തിയിരുന്നു. . വെബ്‌സൈറ്റിന്റെ ഹോം പേജിൽ നടൻ ജയിലഴിക്കുള്ളിൽ നിൽക്കുന്ന ചിത്രങ്ങളും പോസ്‌റ്റ് ചെയ്‌തിരുന്നു. വെൽകം ടു സെൻട്രൽ' ജയിൽ എന്ന സിനിമയിലെ ചിത്രങ്ങളോടൊപ്പം ദിലീപിനെ കുറ്റവാളിയെന്ന് വിളിച്ചുകൊണ്ടുള്ള സന്ദേശവുമുണ്ടായിരുന്നു. ജയിൽ ഇവിടെയുണ്ട്. സെൻട്രൽ ജയിലിലേക്ക് സ്വാഗതം, കുറ്റവാളി ദിലീപ് എന്നായിരുന്നു ഹാക്കർമാരുടെ സന്ദേശം. എന്നാൽ ദിലീപിന്റെ വെബ്സൈറ്റ് കൈകാര്യം ചെയ്യുന്ന ടീം അൽപ നേരത്തിനകം ഇത് പൂർവ സ്ഥിതിയിലേക്ക് എത്തിച്ചിരുന്നു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ