Saturday, 22 July 2017 8.12 AM IST
ചൈനയ്‌ക്കും പാകിസ്ഥാനും മുന്നറിയിപ്പുമായി 'എം-777 പീരങ്കികൾ' ഇന്ത്യ പരീക്ഷിച്ചു
July 16, 2017, 10:07 pm
പൊഖ്റാൻ: അതി‌ത്തിയിൽ സംഘർഷങ്ങൾ നിലനിൽക്കെ ചൈനയ്‌ക്കും പാകിസ്ഥാനും മുന്നറിയിപ്പുമായി 'എം777 പീരങ്കികൾ' ഇന്ത്യ പരീക്ഷിച്ചു. ഭാരം കുറഞ്ഞതും ദീർഘദൂര ശേഷിയുള്ളതുമായ പീരങ്കികളാണ് എം-777. ചൈനീസ് അതിർത്തിയിൽ പ്രത്യേകിച്ചും അരുണാചൽ പ്രദേശിലും ലഡാക്കിലുമാണ് ഈ യു.എസ് നിർമ്മിത പീരങ്കികൾ വിന്യസിക്കുക.

ഭാരക്കുറവാണ് എം-777 പീരങ്കികളുടെ ഏറ്റവും വലിയ പ്രത്യേകത. സാധാരണ പീരങ്കികളിൽ നിന്നും വിഭിന്നമായി ഹെലികോപ്‌ടറുകളിൽ ഇവയെ കൊണ്ടുപോകാൻ സാധിക്കും. 30 കിലോമീറ്ററാണ് പീരങ്കികളുടെ ദൂരപരിധി. കഴിഞ്ഞവർഷം നവംബർ 30നാണ് ഇന്ത്യയും യു.എസും തമ്മിൽ 5,000 കോടി രൂപയുടെ 145 എം– 777 പീരങ്കികൾ വാങ്ങാനുള്ള കരാറിൽ ഒപ്പുവച്ചത്. അമേരിക്കയിൽ നിന്ന് എം 777 പീരങ്കികളാണ് ഇന്ത്യ വാങ്ങുക. 145 പീരങ്കികൾ വാങ്ങുന്നതിൽ 25 എണ്ണം അമേരിക്കയിൽ നിർമിച്ച് ഇന്ത്യയിലെത്തിക്കും. ബാക്കി 120 എണ്ണം മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്ത്യയിൽത്തന്നെ നിർമിക്കും.

സെപ്‌റ്റം‌ബർ വരെ നീളുന്ന പരീക്ഷങ്ങൾക്ക് ശേഷം എം-777 ഇന്ത്യൻ കരസേനയുടെ ഭാഗമാകുമെന്ന് സൈനിക വക്താക്കൾ അറിയിച്ചു. സിക്കിമിൽ ചൈനീസ് അതിർത്തിയിലും ജമ്മു കശ്‌മീരിൽ പാക്കിസ്ഥാൻ അതിർത്തിയിലും സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ചൈനയ്‌ക്കും പാകിസ്ഥാനുമുള്ള ശക്തമായ മുന്നറിയിപ്പ് തന്നെയാണ് എം-777 പരീക്ഷണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ