Wednesday, 22 November 2017 7.25 AM IST
പാ​​​സ​​​ഞ്ച​​​റു​​​കൾ​​​ക്ക് റെ​​​യിൽ​​​വേ​​​യു​​​ടെ ചു​​​വ​​​പ്പു​​​കൊ​​​ടി
July 17, 2017, 12:25 am
തി​രു​വ​ന​ന്ത​പു​രം: സാ​ധാ​ര​ണ​ക്കാർ ഏ​റെ ആ​ശ്ര​യി​ക്കു​ന്ന പാ​സ​ഞ്ചർ ട്രെ​യിൻ സർ​വീ​സു​ക​ളോ​ട് റെ​യിൽ​വേ​ക്ക്‌ മ​ടു​പ്പ്. ലാ​ഭ​ക​ര​മ​ല്ലെ​ന്ന പേ​രിൽ പാ​സ​ഞ്ചർ സർ​വീ​സു​കൾ നി​റു​ത്താ​നാ​ണ് നീ​ക്കം. പി​റ​വം റോ​ഡ് - അ​ങ്ക​മാ​ലി, അ​ങ്ക​മാ​ലി -​എ​റ​ണാ​കു​ളം, എ​റ​ണാ​കു​ളം - തൃ​പ്പൂ​ണി​ത്തുറ - അ​ങ്ക​മാ​ലി, പി​റ​വം​റോ​ഡ് - തൃ​പ്പൂ​ണി​ത്തുറ - എ​റ​ണാ​കു​ളം, മ​ധുര - തി​രു​വ​ന​ന്ത​പു​രം - പു​ന​ലൂർ, എ​റ​ണാ​കു​ളം - പാ​ല​ക്കാ​ട് - പൊ​ള്ളാ​ച്ചി - രാ​മേ​ശ്വ​രം തു​ട​ങ്ങി റെ​യിൽ​വേ വേ​ണ്ടെ​ന്ന് വ​യ്ക്കു​ന്ന പാ​സ​ഞ്ചർ സർ​വീ​സു​ക​ളു​ടെ പ​ട്ടിക നീ​ളു​ക​യാ​ണ്.

ചെ​റിയ യാ​ത്ര​കൾ​ക്കു​ള്ള ചെ​ല​വു​കു​റ​ഞ്ഞ പാ​സ​ഞ്ചർ ട്രെ​യി​നു​കൾ നി​റു​ത്തു​ന്ന​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കും. എ​റ​ണാ​കു​ള​ത്തു​നി​ന്ന് അ​ങ്ക​മാ​ലി​യി​ലെ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ദി​വ​സ​വും യാ​ത്ര ചെ​യ്യു​ന്ന​യാൾ​ക്ക് പാ​സ​ഞ്ച​റിൽ ഒ​രു​മാ​സം 180 രൂപ മ​തി​യെ​ന്നി​രി​ക്കെ ബ​സി​ലാ​ണെ​ങ്കിൽ മാ​സം 2500 രൂ​പ​യാ​ണ് ചെ​ല​വ്. ക്ളേ​ശ​വും കൂ​ടു​തൽ.

കൊ​ച്ചി​യിൽ ഏ​റെ ആ​ഘോ​ഷ​ത്തോ​ടെ ക​ഴി​ഞ്ഞ വർ​ഷം തു​ട​ങ്ങിയ ഡെ​മു സർ​വീ​സ് ഒ​രു വർ​ഷം തി​ക​യു​ന്ന​തി​നു​മു​മ്പേ ചു​രു​ട്ടി​ക്കെ​ട്ടി. ഏ​ഴ് റൂ​ട്ടിൽ സർ​വീ​സു​ണ്ടാ​യി​രു​ന്ന ഡെ​മു ഇ​പ്പോൾ എ​റ​ണാ​കു​ളം - അ​ങ്ക​മാ​ലി റൂ​ട്ടിൽ ഒ​തു​ങ്ങി. മെ​ട്രോ ട്രെ​യിൻ വ​ന്ന​തോ​ടെ അ​തും നി​റു​ത്താ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് റെ​യിൽ​വേ. ഡെ​മു​വിൽ പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ലും 40 ശ​ത​മാ​നം കു​റ​വ് യാ​ത്ര​ക്കാ​രെ​യാ​ണ് കി​ട്ടു​ന്ന​തെ​ന്നാ​ണ് പ​രാ​തി. എ​ന്നാൽ നേ​രെ തി​രി​ച്ചാ​ണ് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷൻ പ​റ​യു​ന്ന​ത്.

കൊ​ല്ലം ജി​ല്ല​യു​ടെ കി​ഴ​ക്കൻ ഭാ​ഗ​ങ്ങ​ളിൽ നി​ന്ന് കൊ​ല്ലം ടൗ​ണി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും വ​രു​ന്ന​വർ​ക്ക് ഗു​ണ​ക​ര​മാ​യി​രു​ന്ന പു​ന​ലൂർ - മ​ധുര പാ​സ​ഞ്ചർ നി​റു​ത്തി പ​ക​രം എ​ക്സ് പ്ര​സ് ട്രെ​യിൻ സർ​വീ​സ് ന​ട​ത്താ​നാ​ണ് റെ​യിൽ​വേ ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​തേ യാ​ത്ര​ക്കാ​രെ നി​ല​നി​റു​ത്താ​നും ലാ​ഭം കൂ​ട്ടാ​നു​മു​ള്ള ശ്ര​മ​മാ​ണി​തി​നു പി​ന്നിൽ. ആ​റ് സ്ളീ​പ്പ​റും എ​ട്ട് ജ​ന​റൽ കോ​ച്ചു​മു​ള്ള ട്രെ​യി​നിൽ ജ​ന​റൽ കോ​ച്ചു​കൾ കു​റ​ച്ച് തേർ​ഡ് എ.​സി കോ​ച്ചു​കൾ കൂ​ട്ടാ​നാ​ണ് നീ​ക്കം. ഇ​തോ​ടെ പ​കു​തി​യി​ലേ​റെ സ്റ്റോ​പ്പു​ക​ളും ഒ​ഴി​വാ​കും.

കോ​ട്ട​യം - എ​റ​ണാ​കു​ള​വും കൊ​ല്ലം - തി​രു​വ​ന​ന്ത​പു​ര​വു​മാ​ണ് റെ​യിൽ​വേ​യു​ടെ പ​ണം​വാ​രു​ന്ന റൂ​ട്ടു​കൾ.
കാ​യം​കു​ള​ത്തി​നും നേ​മ​ത്തി​നു​മി​ട​യിൽ പാ​സ​ഞ്ചർ ട്രെ​യിൻ ലാ​ഭ​ക​ര​മാ​യി​രി​ക്കു​മെ​ന്ന് പ​ഠന റി​പ്പോർ​ട്ട് നൽ​കി​യി​ട്ട് ഒ​രു വർ​ഷ​മാ​യെ​ങ്കി​ലും റെ​യിൽ​വേ​ക്ക്‌ അ​തിൽ താ​ത്പ​ര്യ​മി​ല്ല. എ​റ​ണാ​കു​ള​ത്തു​നി​ന്ന് രാ​മേ​ശ്വ​ര​ത്തേ​ക്ക് ആ​ഴ്ച​യി​ലൊ​രു സർ​വീ​സ് ന​ട​ത്തു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ചർ ട്രെ​യിൻ നി​റു​ത്തി. ലാ​ഭ​ക​ര​മായ ഈ സർ​വീ​സ് പ്ര​തി​ദി​ന​മാ​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാർ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കെ​യാ​ണ് പൊ​ടു​ന്ന​നെ പ്ര​ത്യേ​കി​ച്ചൊ​രു കാ​ര​ണ​വു​മി​ല്ലാ​തെ സർ​വീ​സ് നി​റു​ത്തി​യ​ത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ