Saturday, 22 July 2017 8.15 AM IST
ദിലീപിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റി
July 17, 2017, 2:07 pm
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന് ജാമ്യത്തിനായി കാത്തിരിക്കണം. ദിലീപ് ഇന്ന് ജാമ്യാപേക്ഷ നൽകിയെങ്കിലും പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് പൊലീസിന് വേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ജാമ്യഹർജി പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.

അതേസമയം,​ വെറും സംശയത്തിന്റെ പേരിലാണ് ദിലീപിനെ അറസ്‌റ്റു ചെയ്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ രാംകുമാർ വാദിച്ചു. ദിലീപിനെതിരെ പ്രകടമായ ഒരു തെളിവുകളും ഇല്ല. സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം അടിസ്ഥാനരഹിതമാണ്. കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ദിലീപിനെ അറസ്‌റ്റു ചെയ്തത്. എട്ടോളം തെളിവുകളാണ് പ്രോസിക്യൂഷൻ ഹാജരാക്കിയതെങ്കിലും ഇതൊന്നും ദിലീപിനെ പ്രതിയാക്കാൻ പോന്നവയല്ലെന്നും പ്രതിഭാഗം വാദിച്ചു. സാമൂഹ്യ മാദ്ധ്യമങ്ങളിൽ ദിലീപിന് അനുകൂലമായി പ്രചരണം നടക്കുന്നത് അദ്ദേഹത്തിന്റെ സ്വാധീനത്തിന്റെ തെളിവാണെന്ന പൊലീസിന്റെ വാദത്തേയും പ്രതിഭാഗം തള്ളി. സമൂഹ മാദ്ധ്യമങ്ങളിൽ വരുന്ന ഇത്തരം പ്രചരണങ്ങളുടെ അടിസ്ഥാനത്തിലല്ല കോടതികൾ വിധി പറയേണ്ടതെന്നും ദിലീപിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ