Saturday, 22 July 2017 8.13 AM IST
പാക് സേനയെ ഇന്ത്യ ലക്ഷ്യമിടുന്നെന്ന് പാകിസ്ഥാൻ
July 17, 2017, 4:32 pm
ന്യൂഡൽഹി: അതിർത്തിയിൽ പാക് സൈന്യത്തെ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നതായുള്ള ആരോപണവുമായി പാകിസ്ഥാൻ രംഗത്ത്. അതിർത്തിയിൽ വെടിനിറുത്തൽ കരാർ ലംഘനമുണ്ടായ സാഹചര്യത്തിൽ ഇരു സൈന്യങ്ങളുടേയും ഡയറക്ടർ ജനറൽ ഒഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡി.ജി.എം.ഒ.എ)​ തമ്മിൽ നടത്തിയ ചർച്ചയിലാണ് പാകിസ്ഥാൻ ഈ ആരോപണം ഉന്നയിച്ചത്. അതേസമയം,​ പാകിസ്ഥാന്റെ വെടിനിറുത്തൽ കരാർ ലംഘനത്തിന് മറുപടിയാണ് ഇന്ത്യ നൽകുന്നതെന്ന് ഡി.ജി.എം.ഒ ജനറൽ ഭട്ട് മറുപടി നൽകി.

കഴിഞ്ഞ ദിവസം പാക് അധീന കാശ്മീരിലെ അത്‌മുക്വം സെക്ടറിലുണ്ടായ ഇന്ത്യൻ വെടിവയ്പിൽ നാല് പാക് സൈനികരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടതായും പാക് ഡി.ജി.എം.ഒ ഷഹീദ് ഷംഷാദ് മിർസ ആരോപിച്ചു. എന്നാൽ അടുത്തിടെ അതിർത്തിയിൽ വെടിനിറുത്തൽ കരാർ പാകിസ്ഥാൻ തുടർച്ചയായി ലംഘിക്കുകയാണെന്നും ഇതിന് തിരിച്ചടി നൽകുക മാത്രമെ ചെയ്തിട്ടുള്ളൂവെന്ന് ഇന്ത്യ വ്യക്തമാക്കി. നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ചവർക്കുനേരെ മാത്രമാണ് സൈന്യം വെടിയുതിർത്തതെന്നും ഭട്ട് പറഞ്ഞു.

ഏതെങ്കിലും ഒരു രാജ്യത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് മാത്രമാണ് ഇരു രാജ്യങ്ങളിലെയും ഡി.ജി.എം.ഒമാർ തമ്മിൽ സംഭാഷണം നടത്താറുള്ളത്. നിയന്ത്രണ രേഖയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായി പാകിസ്ഥാന്റെ അഭ്യർത്ഥന പ്രകാരം ഇക്കഴിഞ്ഞ ജൂൺ 5നാണ് ഇരുരാജ്യങ്ങളിലെയും ഡി.ജി.എം.ഒമാർ തമ്മിൽ അവസാനമായി ചർച്ച നടത്തിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ