Saturday, 22 July 2017 8.18 AM IST
പൾസർ സുനിയെ അടുത്തറിയാം, വീട്ടുകാർക്കും അറിയാം: മുകേഷ്
July 17, 2017, 4:09 pm
കൊല്ലം: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ അടുത്തറിയാമെന്ന് നടനും എം.എൽ.എയുമായ മുകേഷ് പൊലീസിന് മൊഴി നൽകി. ഒരു വർഷം തന്റെ ഡ്രൈവറായിരുന്നു സുനി. നടി ആക്രമിക്കപ്പെട്ട വിവരമറിഞ്ഞത് മാദ്ധ്യമങ്ങളിൽ നിന്നാണെന്നും മുകേഷ് മൊഴി നൽകി. ചോദ്യാവലിയുമായിട്ടായിരുന്നു സി.ഐയും എസ്.ഐയുമടങ്ങുന്ന സംഘം മൊഴി രേഖപ്പെടുത്താനെത്തിയത്.

മുകേഷിനെ കൂടാതെ ആലുവ എം.എൽ.എ അൻവർ സാദത്തിനെയും പൊലീസ് ചോദ്യം ചെയ്‌തു. ദിലീപുമായുള്ള സൗഹൃദം, ഫോൺ സംഭാഷണങ്ങൾ, കൂടിക്കാഴ്ചകൾ, സാമ്പത്തിക ഇടപാടുകൾ, വിദേശ യാത്രകൾ തുടങ്ങിയവയെ കുറിച്ചാണ് പൊലീസ് ചോദിച്ചറിഞ്ഞതെന്ന് അൻവർ സാദത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. പൾസർ സുനിയുമായി ബന്ധമില്ലെന്നു പൊലീസിനെ അറിയിച്ചതായും മൊഴിയെടുക്കലിനുശേഷം സാദത്ത് മാദ്ധ്യമങ്ങളോടു വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ