Saturday, 22 July 2017 8.18 AM IST
എം.എൽ.എ ഹോസ്റ്റലിലെ മൊഴിയെടുക്കൽ: അതൃപ്‌തി അറിയിച്ച് സ്‌പീക്കർ
July 17, 2017, 4:40 pm
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എം.എൽ.എ അൻവർ സാദത്തിനെ എം.എൽ.എ ഹോസ്റ്റലിൽ കയറി പൊലീസ് ചോദ്യം ചെയ്തതിൽ സ്പീക്കർ പി. ശ്രീരാമകൃഷ്‌ണൻ അതൃപ്‌തി അറിയിച്ചു. എം.എൽ.എ ഹോസ്റ്റലിൽ കയറി മൊഴിയെടുക്കാൻ മുൻകൂർ അനുമതി വാങ്ങിയില്ലെന്ന് സ്പീക്കർ അറിയിച്ചു.

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും ആലുവ എം.എൽ.എയുമായ അൻവർ സാദത്തിന്റെ മൊഴിയാണ് എം.എൽ.എ ഹോസ്റ്റലിൽ എത്തി പെരുന്പാവൂർ സി.ഐ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്. എന്നാൽ ഇതിന് നടപടി ക്രമങ്ങൾ പാലിച്ചിരുന്നില്ലെന്നും മുൻകൂർ അനുമതി വാങ്ങണമായിരുന്നെന്നും സ്പീക്കർ വ്യക്തമാക്കി.

സ്പീക്കറുടെ അതൃപ്തിയെ തുടർന്ന് നടി ആക്രമിക്കപ്പെട്ട കേസിൽ തൃക്കാക്കര എം.എൽ.എ പി.ടി തോമസിന്റെ മൊഴി എടുക്കുന്നത് മാറ്റിവെച്ചു.
അൻവർ സാദത്ത് എം.എൽ.എയുടെ മൊഴി എം.എൽ.എ ഹോസ്റ്റലിൽ വച്ച് എടുത്ത വിവരം മാദ്ധ്യമങ്ങളിൽ വാർത്തയായപ്പോഴാണ് സ്പീക്കർ അറിഞ്ഞത്. ഉടൻ തന്നെ അദ്ദേഹം നിയമസഭാ സെക്രട്ടേറിയറ്റിലെ ചീഫ് മാർഷലിനോട് റിപ്പോർട്ട് ചോദിച്ചു. മുൻകൂർ അനുമതി വാങ്ങിയിരുന്നോ എന്ന് സ്പീക്കർ ആരാഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ