Sunday, 23 July 2017 6.16 AM IST
ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
July 17, 2017, 5:15 pm
മുംബയ്: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ ഓപ്പണ‌ർ മുരളി വിജയ്ക്ക് പകരം ശിഖർ ധവാനെ ടീമിലുൾപ്പെടുത്തി. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിനിടെ കൈയ്ക്ക് ഏറ്ര പരിക്കാണ് മുരളി വിജയ്ക്ക് വിനയായത്.

2016 ഒക്ടോബറിൽ ന്യൂസിലാന്റിനെതിരെയായിരുന്നു ധവാൻ അവസാനമായ് ടെസ്റ്റ് മത്സരം കളിച്ചത്. മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി ട്വന്റിയുമടങ്ങുന്ന പരമ്പര ജൂലായ് 26ന് ആരംഭിക്കും.

ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, കെ.എൽ.രാഹുൽ, ചേതേശ്വർ പൂജാര, അജിഗ്യ രഹാനെ (വൈസ് ക്യാപ്റ്റൻ), രോഹിത് ശർമ്മ, രവിചന്ദ്ര അശ്വി‌ൻ, രവീന്ദ്ര ജഡേജ, വൃദ്ധിമാൻ സാഹ(വിക്കറ്റ് കീപ്പ‌ർ), ഇഷാന്ത് ശർമ, ഉമേഷ് യാദവ്, ഹർദിക് പാണ്ഢ്യ, ഭുവനേശ്വർ കുമാ‌ർ, മുഹമ്മദ് ഷാമി, കുൽദീപ് യാദവ്, അഭിനവ് മുകുന്ദ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ