Sunday, 23 July 2017 6.16 AM IST
പ്രമുഖ ഹോളിവു‌ഡ് താരം മാർട്ടിൻ ലാൻഡൗ അന്തരിച്ചു
July 17, 2017, 5:31 pm
ലോസാഞ്ചൽസ്: പ്രമുഖ ഹോളിവുഡ് താരവും ഓസ്കാർ ജേതാവുമായ മാർട്ടിൻ ലാൻഡൗ അന്തരിച്ചു. 89 വയസായിരുന്നു. ലോസ് ഏഞ്ചൽസിലായിരുന്നു അന്ത്യം. 'മിഷൻ ഇംപോസിബിൾ' എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് മാർട്ടിൻ ലാൻഡൗ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയത്. 1994ലെ 'എഡ് വുഡ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്കാർ പുരസ്കാരത്തിന് അർഹനായി. ലോകപ്രശസ്ത സംവിധായകരായ ഫ്രാൻസിസ് ഫോ‌ഡ് കൊപ്പോല, വൂഡി അലൻ, ടിം ബർട്ടൺ എന്നിവരുടെ ചിത്രങ്ങളിലൂടെയാണ് ലാൻഡൗ അഭിനയപാഠവം തെളിയിച്ചത്. 1960കളിലെ ജനപ്രിയ സ്പൈ സീരിസായ 'മിഷൻ ഇംപോസിബിളി'ലെ അഭിനയത്തിലൂടെ ലാൻഡൗവിനെയും ഭാര്യ ബാർബറ ബെയ്‌നിനെയും പ്രേക്ഷകർ വരവേറ്റു. ഫ്രാൻസിസ് ഫോഡ് കൊപ്പോലയുടെ 'ടക്കർ', വൂഡി അലന്റെ 'ക്രൈംസ് ആൻഡ് മിസ്ഡിമീനേഴ്സ്' എന്നിവയിലെ അഭിനയത്തിന് ഓസ്കാർ നാമനിർദ്ദേശം ലഭിച്ചെങ്കിലും ടിം ബർട്ടന്റെ 'എഡ് വുഡ'യായിരുന്നു അദ്ദേഹത്തിന് മികച്ച സഹനടനുള്ള ഓസ്കാ‌ർ പുരസ്കാരം നേടിക്കൊടുത്തത്. മികച്ച സിനിമകൾക്കൊപ്പം 'മൂന്നാം കിട' തമാശച്ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട് ലാൻഡൗ. എന്നാൽ ഇതെല്ലാം ഒരു അഭിനേതാവിന്റെ വൈവിദ്ധ്യതയെ കണ്ടെത്താനുള്ള വഴികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ