Sunday, 23 July 2017 6.16 AM IST
പശു സംരക്ഷണം: മോദി കബളിപ്പിക്കാൻ ശ്രമിക്കുന്നെന്ന് ചെന്നിത്തല
July 17, 2017, 5:31 pm
തിരുവനന്തപുരം: പശു സംരക്ഷണത്തിന്റെപേരിൽ അക്രമം കാട്ടുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ആരെയാണ് കബളിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലചോദിച്ചു. അക്രമം കാട്ടുന്നവർക്കെതിരെ നടപടിയെടുക്കേണ്ട പ്രധാനമന്ത്രി അതിന് തയ്യാറാവാതെ അധരവ്യായാമം നടത്തുകയാണ്. ഇത് മൂന്നാം തവണയാണ് പശുവിന്റെ പേരിൽ നടക്കുന്ന അക്രമത്തിനെതിരെ മോദി രോഷം കൊള്ളുന്നത്. അത് കഴിഞ്ഞ് പല തവണ പശു സംരക്ഷണത്തിന്റെ പേരിൽ കൊലപാതകങ്ങൾ നടന്നു.

രോഷപ്രകടനമല്ല നടപടിയാണ് പ്രധാനമന്ത്രിയിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. സംഘപരിവാർ ശക്തികളുടെ പിൻബലത്തിലാണ് പശു സംരക്ഷകർ അഴിഞ്ഞാടുന്നത്. അവരെ നിയന്ത്രിക്കാൻ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലെന്നും പ്രധാനമന്ത്രിയുടെ പ്രസ്താവനകൾ ജനത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ