Saturday, 22 July 2017 8.17 AM IST
ഡി സിനിമാസിനെതിരെ നഗരസഭയും അന്വേഷണത്തിന്
July 17, 2017, 5:49 pm
തൃശൂർ: ചാലക്കുടിയിൽ നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനായി സർക്കാർ ഭൂമി കൈയേറിയെന്ന പരാതിയെ കുറിച്ച് വിജിലൻസ് അന്വേഷണത്തിന് ചാലക്കുടി നഗരസഭ ശുപാർശ ചെയ്തു. ദിലീപ് ഭൂമി വാങ്ങുന്പോൾ യു.ഡി.എഫാണ് നഗരസഭ ഭരിച്ചിരുന്നത്. വ്യാജ ആധാരങ്ങൾ ചമച്ച് സ്ഥലം സ്വന്തമാക്കാൻ യു.ഡി.എഫ് ഭരണസമിതി ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്നും ആരോപണം ഉയർന്നിരുന്നു. ഇതേക്കുറിച്ചാവും അന്വേഷണം നടത്തുക.

ഭൂമി കൈയേറിയെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ റവന്യൂ മന്ത്രി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് കളക്ടറോട് ആവശ്യപ്പെട്ടിട്ടുള്ളത്. കേരളം രൂപീകരിക്കുന്നതിന് മുന്പ് തിരു - കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിർമിക്കാൻ കൈമാറിയ ഒരേക്കർ സ്ഥലം 2005ൽ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം. ഈ ഭൂമിയിൽ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉൾപ്പെടുന്നതായി നേരത്തെ റവന്യൂ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ