പ്രായമാവർക്കും മുച്ചക്രവാഹനം ഉപയോഗിക്കാൻ കഴിയണം
July 18, 2017, 12:30 am
സ്വതന്ത്രമായി സഞ്ഞരിക്കാൻ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് വാർദ്ധക്യത്തിലെത്തിയവർ. ഇന്ന് 50 കഴിഞ്ഞാൽ തന്നെ വാർദ്ധക്യകാല രോഗങ്ങളും എത്തിത്തുടങ്ങിയിരിക്കുകയാണ്. സഞ്ചിക്കാനായി വീട്ടിലുള്ളവരുടെയും ബന്ധുക്കളുടെയും അയൽക്കാരുടെയുമൊക്കെ സഹായം അനിവാര്യമായി വരികയും ചെയ്യും. എന്നാൽ, ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധർക്ക് അതിന് പോലും പറ്റാത്ത സാഹചര്യമാണ് പലപ്പോഴും ഉള്ളത്. വീട്ടനുള്ളിലും പരിസരത്തും മാത്രമായി വാർദ്ധക്യം ഒടുങ്ങിപ്പോകുമോ എന്ന് സങ്കടത്തിലാണ് അവർ ജീവിക്കുന്നത് പോലും.
ഇത്തരമൊരവസ്ഥയ്ക്ക് പരിഹാരമെന്നോണം, ഭിന്നശേഷിക്കാർക്കും അംഗപരിമിതർക്കും മുച്ചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അനുമതി പോലെ പ്രായമായവർക്കും അവ ഉപയോഗിക്കാനുള്ള അനുമതി സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ സഞ്ചാരസ്വാതന്ത്ര്യം അനുഭവിക്കണമെന്ന് അവർക്കും മോഹമുണ്ടാകില്ലേ. സർക്കാർ ഒപ്പമുണ്ടാകണം.

രുഗ്മിണി
പെരുമ്പാവൂർ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ