Saturday, 22 July 2017 8.12 AM IST
നടിയുടെ ചിത്രം പ്രസിദ്ധീകരിച്ച തമിഴ് മാദ്ധ്യമങ്ങൾക്കെതിരെ വനിതാ കമ്മീഷൻ
July 17, 2017, 6:44 pm
തിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട യുവനടിയുടെ പേരും വിവരങ്ങളും ചിത്രമടക്കം പ്രസിദ്ധീകരിച്ച തമിഴ് മാദ്ധ്യമങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി കേരളാ വനിതാ കമ്മീഷൻ രംഗത്തെത്തി. ഇത് സംബന്ധിച്ച് തമിഴ്നാട് വനിതാ കമ്മിഷനും പബ്ലിക് റിലേഷൻസ് വകുപ്പിനും സംസ്ഥാന വനിതാ കമ്മിഷൻ കത്തയച്ചു.

കഴിഞ്ഞ ദിവസമാണ് ആക്രമിക്കപ്പെട്ട നടിയുടെ പേരും വിവരങ്ങളും ചിത്രമടക്കം ചില തമിഴ് മാദ്ധ്യമങ്ങൾ ഒന്നാം പേജിൽ വൻ വാർത്താ പ്രാധാന്യത്തോടെ നൽകിയത്. ഇതിനെതിരെയാണ് മാദ്ധ്യമങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷൻ രംഗത്തെത്തിയിരിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ