Saturday, 22 July 2017 8.17 AM IST
കോഴിവില കൂട്ടണമെന്ന് വ്യാപാരികൾ
July 17, 2017, 6:31 pm
തിരുവനന്തപുരം: കോഴിയിറച്ചിയുടെ വില കൂട്ടണമെന്ന് വ്യാപാരികൾ. ഇറച്ചിക്കോഴിക്ക് കിലോഗ്രാമിന് 115 രൂപയായി വർദ്ധിപ്പിക്കണം. കോഴിയിറച്ചിക്ക് 170 രൂപ വേണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. 'കുറഞ്ഞ വിലയ്ക്ക് ഇറച്ചിക്കോഴി വിൽക്കാനാവില്ല. വില സംബന്ധിച്ച് ധനമന്ത്രിയുമായി ധാരണയിലെത്തിയെന്നും' വ്യാപാരി വ്യവസായി ഏകോപന സമിതി അവകാശപ്പെട്ടു.

അതേസമയം, ഇറച്ചിക്കോഴികളുടെ വില വർദ്ധിപ്പിക്കുന്ന വിഷയത്തിൽ വ്യാപാരികളുമായി ധാരണയിലെത്തിയില്ലെന്ന് ധനമന്ത്രിയുടെ ഓഫീസ്അറിയിച്ചു. ധനമന്ത്രി വ്യാപാരികളുമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ വില സംബന്ധിച്ച് ധാരണയിലെത്തിയില്ലെന്നും ധനമനന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ