Saturday, 22 July 2017 8.12 AM IST
അസാധു നോട്ടുകൾ മാറ്റിവാങ്ങാൻ ഇനി അവസരമില്ല: കേന്ദ്രസർക്കാർ‌
July 17, 2017, 7:03 pm
ന്യൂഡൽഹി: അസാധു നോട്ടുകൾ മാറ്റിവാങ്ങാൻ ഇനിയും അവസരം നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ച സത്യവാങ്മൂലം കേന്ദ്രസർക്കാർ‌ സുപ്രീംകോടതിയിൽ സമർപ്പിച്ചു. കള്ളപ്പണം തടയുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതികൾക്ക് ഇത് തിരിച്ചടിയാകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. അസാധു നോട്ടുകൾ മാറാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ട ഒരു കൂട്ടം ഹർജികളിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്.

ജയിലിലായവരുൾപ്പെടെ, നിശ്ചിത സമയപരിധിക്കുള്ളിൽ നോട്ടു മാറാൻ കഴിയാതിരുന്നവർക്ക് ന്യായമായ കാരണം ബോധിപ്പിക്കാനുണ്ടെങ്കിൽ നോട്ടു മാറ്റി നൽകണമെന്ന് നേരത്തെ സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് ഈ വിഷയത്തിൽ ജൂലായ് 17ന് മുൻപ് ഇക്കാര്യത്തിൽ മറുപടി അറിയിക്കണമെന്നും സർക്കാരിനോട് കോട‍തി ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം നവംബർ എട്ടിനാണ് 500, 1000 രൂപ നോട്ടുകൾ റദ്ദാക്കിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിട്ടത്. കള്ളപ്പണം തടയാനെന്ന പേരിലായിരുന്നു നടപടി. നോട്ടുകൾ മാറിയെടുക്കാൻ ഡിസംബർ 30 വരെയാണ് ആദ്യം സമയം അനുവദിച്ചതെ‌ങ്കിലും പിന്നീട് അത് മാർച്ച് അവസാനം വരെ നീട്ടിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ