Saturday, 22 July 2017 8.14 AM IST
വാർത്തകൾ ഒറ്റനോട്ടത്തിൽ
July 17, 2017, 7:34 pm
1. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്കു മാറ്റി ഹൈക്കോടതി. കേസ് പഠിക്കാൻ കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷൻ വാദത്തിന് അനുമതി. ഇക്കാരണത്താൽ ഹർജി മാറ്റിവയ്ക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു
2. ദിലീപിന് എതിരായുള്ളത് പൾസർ സുനിയുടെ മൊഴി മാത്രമെന്ന് ജാമ്യഹർജിയിലെ വാദത്തിൽ പ്രതിഭാഗം. താരം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും, ദീർഘദിവസം ചോദ്യംചെയ്തതിനാൽ കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്നും വാദം. അറസ്റ്റിനു കാരണമായി പ്രോസിക്യൂഷൻ നിരത്തുന്ന 19 സംഭവങ്ങളിൽ എട്ടെണ്ണവും മറ്റുള്ളവരുമായി ബന്ധപ്പെട്ടതെന്നും ദിലീപിന്റെ അഭിഭാഷകൻ
3. നടിയെ ആക്രമിച്ച കേസിൽ തെളിവു ശേഖരണം തുടരവേ, ദൃശ്യങ്ങൾ പകർത്തിയതെന്നു സംശയിക്കപ്പെടുന്ന മെമ്മറി കാർഡ് പൊലീസ് കസ്റ്റഡിയിൽ. എന്നാൽ, പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയറിൽ നിന്ന് കണ്ടെടുത്ത മെമ്മറി കാർഡ് ശൂന്യമെന്നും പൊലീസ്. ഫയലുകൾ മായ്ച്ചുകളഞ്ഞതാണോ എന്ന് തീർച്ചയാക്കാൻ ഫോറൻസിക് പരിശോധനയ്ക്കും തീരുമാനം
4. നടിയെ ആക്രമിച്ച കേസിൽ അന്വേഷണസംഘം എം.എൽ.എമാരുടെ മൊഴി രേഖപ്പെടുത്തിയ സംഭവത്തിൽ അതൃപ്തി അറിയിച്ച് സ്പീക്കർ. ആലുവ എം.എൽ.എ അൻവർ സാദത്ത്, മുകേഷ് എന്നിവരുടെ മൊഴി എം.എൽ.എ ഹോസ്റ്റലിൽ വച്ച് രേഖപ്പെടുത്തിയത് നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന് ആരോപണം. വിഷയത്തിൽ ചീഫ് മാർഷലിനോട് റിപ്പോർട്ട് തേടി സ്പീക്കർ ശ്രീരാമകൃഷ്ണൻ
5. എം.എൽ.എമാരുടെ മൊഴി എടുത്ത കാര്യം താൻ അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെ. നേതാക്കളിൽ നിന്ന് വിവരശേഖരണം നടത്താൻ നിയമസഭാ സെക്രട്ടേറിയറ്റിന്റെ മുൻകൂർ അനുമതി വേണമെന്നിരിക്കെ, അന്വേഷണസംഘം മൊഴി എടുത്തത് നടപടിക്രമങ്ങൾ പാലിക്കാതെ. പി.ടി തോമസ് എം.എൽ.എയുടെ മൊഴി എടുപ്പ് മുൻകൂട്ടി അറിയിച്ച ശേഷം മാത്രമേ നടത്താവൂ എന്നും അന്വേഷണസംഘത്തിന് സ്പീക്കറുടെ നിർദ്ദേശം
6. മൊഴി എടുപ്പിൽ പൾസർസുനിയുമായി തനിക്ക് അടുത്ത പരിചയമെന്ന് മുകേഷ്. ഒരു വർഷത്തോളം തന്റെ ഡ്രൈവറായിരുന്ന സുനിക്ക്, വീട്ടുകാരുമായും അടുത്ത ബന്ധം. നടി ആക്രമിക്കപ്പെട്ട വിവരം താൻ അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെ എന്നും മൊഴി എടുപ്പിൽ മുകേഷ്
7. ഇറച്ചിക്കോഴിക്ക് സർക്കാർ നിശ്ചയിച്ച വില സ്വീകാര്യമല്ലെന്ന നിലപാടുമായി വ്യാപാരികൾ. കോഴിക്ക് 115 രൂപയും, ഇറച്ചിക്ക് 170 രൂപയും ലഭിക്കാതെ വില്പന സാധ്യമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. വിലയുടെ കാര്യത്തിൽ ധനമന്ത്രിയുമായി ധാരണയിൽ എത്തിയതായും വിശദീകരണം
8. കോഴിക്ക് 87 രൂപയും ഇറച്ചിക്ക് 150 രൂപയും നിശ്ചയിച്ച സർക്കാർ ഉത്തരവിനു ശേഷവും സംസ്ഥാനത്ത് ഇറിച്ചി വില ഈടാക്കുന്നത് വ്യാപാരികൾക്ക് തോന്നുംപടി. ജി.എസ്.ടിയുടെ പരിധിയിൽ വരാത്ത ഇറച്ചിക്കോഴിക്ക് വില കൂട്ടുന്നതിന് എന്തു ന്യായമെന്ന ചോദ്യവുമായി ധനമന്ത്രി. അതേസമയം, വിലയുടെ കാര്യത്തിൽ ധാരണയായെന്ന വ്യാപാരികളുടെ അവകാശവാദം സർക്കാർ തള്ളി
9. ആരോഗ്യ മേഖലയിൽ ആശങ്ക പടർത്തി നഴ്സുമാരുടെ സമരം പരിഹാരമില്ലാതെ. കാസർകോട് ജില്ലയിലെ സമരക്കാരുമായി ജില്ലാ കളക്ടർ നടത്തിയ സമവായ ചർച്ച പരാജയം. സമരം നേരിടാൻ നഴ്സിംഗ് വിദ്യാർത്ഥികളെ ജോലിക്ക് എത്തിക്കാനുള്ള ശ്രമത്തിന് തിരിച്ചടി. സ്വകാര്യ ആശുപത്രികളിൽ ജോലിക്കു പോകില്ലെന്നും, ഇക്കാര്യത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും വിദ്യാർത്ഥികൾ
10. ആശുപത്രി രജിസ്റ്ററിൽ പോലും പേരില്ലാത്ത വിദ്യാർത്ഥികളെ സേവനത്തിന് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമെന്ന് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ. ശമ്പള വിഷയത്തിൽ മുൻ നിലപാടിൽ മാറ്റമില്ലെന്നും സമരത്തിൽ ഉറച്ചു നിൽക്കുമെന്നും വിശദീകരണം. അതേസമയം, വ്യാഴാഴ്ചത്തെ സമവായ ചർച്ചയിൽ പ്രതീക്ഷയെന്നും സംഘടന
11. ഒത്തുതീർപ്പു ചർച്ചയ്ക്ക് സമരക്കാർ തയ്യാറാകാത്ത കണ്ണൂർ ജില്ലയിൽ നിരോധനാജ്ഞ. ക്രിമിനൽ നടപടിക്രമം 144 അനുസരിച്ചുള്ള കളക്ടറുടെ നടപടി പകർച്ചപ്പനി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ. നഴ്സുമാർ സമരം ചെയ്യുന്ന ആശുപത്രികളിൽ പൊലീസ് ജാഗ്രത. അതിനിടെ, നഴ്സുമാരുടെ ആവശ്യം ന്യായമെന്ന പ്രതികരണവുമായി ഇടതുമുന്നണി
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ