Saturday, 22 July 2017 8.11 AM IST
മറ്റു നടന്മാരുടെ പുറമ്പോക്ക് കൈയേറ്റവും അന്വേഷിക്കണമെന്ന് ബി.ജെ.​പി
July 17, 2017, 7:44 pm
തിരുവനന്തപുരം: ഭരണ നേതൃത്വത്തിന്റേയും ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും ഒത്താശയോടെ മറ്റു നടന്മാരും മൂന്നാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പുറമ്പോക്ക് കൈയേറിയത് അന്വേഷിക്കണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ ആവശ്യപ്പെട്ടു. നടന്മാരായ മമ്മൂട്ടി, ജയസൂര്യ തുടങ്ങിയവർ ഇപ്പോൾ തന്നെ ഗുരുതരമായ ആരോപണം നേരിടുന്നവരാണ്. മമ്മൂട്ടിക്ക് കൊച്ചിയിൽ പൊന്നുംവിലയുള്ള സർക്കാർ ഭൂമി അനുവദിച്ചതായി ആരോപണം നിലവിലുണ്ട്. ചിലവന്നൂരിൽ കായൽ നികത്തിയതിന് ജയസൂര്യക്ക് നേരെ കേസെടുക്കാൻ ഉത്തരവിട്ടിട്ടും ഉന്നതർ അദ്ദേഹത്തെ രക്ഷിക്കുകയാണ്. വിവാദങ്ങളുയരുമ്പോൾ മാത്രം ശബ്ദമുയർത്തുന്നതിന് പകരം സിനിമാ നടന്മാർ കൈയേറിയ എല്ലാ ഭൂമിയും തിരിച്ചു പിടിക്കാനും അവർക്കെതിരെ ചട്ടപ്രകാരമുള്ള കേസെടുക്കാനും റവന്യൂ വകുപ്പ് തയ്യാറാവണം. ഇവർക്ക് കൂട്ടു നിന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ