Saturday, 22 July 2017 8.17 AM IST
മകളുടെ ദുരൂഹ മരണത്തിന് അഞ്ച് വയസ്,​ ഉത്തരം കിട്ടാതെ മാതാപിതാക്കൾ
July 17, 2017, 8:51 pm
മുംബയ്: മുംബയ് സ്വദേശിയായ സനം ഹസൻ എന്ന പത്തൊന്പതുകാരിയുടെ ദുരൂഹ മരണം ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം പോലെ മാതാപിതാക്കളെ വേട്ടയാടുന്നു. പത്തൊമ്പതാം പിറന്നാൾ ആഘോഷിച്ചതിന് പിന്നാലെ മകളുടെ ഹൃദയം കാണാതായ വിവരമാണ് ഏറ്റവും ഒടുവിലായി ഈ മാതാപിതാക്കളെ വേദനയുടെ കയത്തിലായിരിക്കുന്നത്.

2012ലാണ് സ്‌കൂളിലെ ഫുട്ബോൾ താരം കൂടിയായിരുന്ന സനം മരണപ്പെട്ടത്. അമിതമായ മയക്കുമരുന്ന് ഉപയോഗവും ഹൃദയസംബന്ധമായ അസുഖവുമായിരുന്നു സനത്തിന്റെ മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. ഇതോടൊപ്പം മകൾ ലൈംഗിക പീഡനത്തിനും ഇരയായതായും റിപ്പോർട്ടിലുണ്ടായിരുന്നു. പിന്നീട് സനത്തിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. സി.ബി.ഐ അന്വേഷണം നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് സനത്തിന്റെ ഹൃദയം കാണാതായ പോയ വിവരം പുറത്ത് വരുന്നത്.

മൃതദേഹം പുറത്തെടുത്ത ശേഷം ഹൈദരാബാദിലെ ഫോറൻസിക്ക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് സനത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്ന ഹൃദയം പ്രായം ചെന്ന സ്ത്രീയുടേതാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇത് ആദ്യമായല്ല ഇത്തരമൊരു സംഭവം ഉണ്ടാവുന്നതെന്ന് സനത്തിന്റെ അമ്മ പറഞ്ഞു. മുന്പൊരിക്കൽ അന്വേഷണത്തിനിടെ,​ സനത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത് പുരുഷന്റെ ഹൃദയമാണെന്ന് കലീന ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് മാതാപിതാക്കൾ കോടതിയെ സമീപിച്ചതും സി.ബി.ഐ അന്വേഷണത്തിന് അനുകൂല വിധി സന്പാദിച്ചതും. തുടർന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചപ്പോൾ മറ്റു ശരീരഭാഗങ്ങൾ സനത്തിന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

ഇപ്പോൾ വീണ്ടും ഹൃദയം കാണാതെ ആയതോടെ സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് മാതാപിതാക്കളുടെ ആരോപണം. പ്രത്യക്ഷമായോ പരോക്ഷമായോ അന്വേഷണത്തെ സ്വാധീനിക്കാൻ കഴിയുന്ന ആരോ ഒരാൾ ഇതിന് പിന്നിലുണ്ടെന്ന് അവർ ഉറച്ച് വിശ്വസിക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ