Saturday, 22 July 2017 8.11 AM IST
ദിലീപിന് ജയിൽ ചെലവുകൾക്കായി​ 200 രൂപയുടെ മണിയോഡർ ലഭിച്ചു
July 17, 2017, 9:13 pm
ആലുവ: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസിൽ ആലുവ സബ് ജയിലിൽ റിമാൻഡ് തടവുകാരനായി കഴിയുന്ന നടൻ ദിലീപിന് ജയിലിലെ ചെലവുകൾക്കായി 200 രൂപ മണിയോഡറായി ലഭിച്ചു. സഹോദരൻ അനൂപാണ് ജയിൽ വിലാസത്തിൽ ദിലീപിന് പണം മണിയോഡറായി അയച്ചത്. ബന്ധുക്കളേയും അഭിഭാഷകനേയും മറ്റും ജയിലിൽ നിന്ന് ഫോൺ ചെയ്യുന്നതിന് വേണ്ടിയുള്ള ചെലവുകൾക്കായാണ് ഈ തുക ദിലീപിന് ഉപയോഗിക്കാൻ സാധിക്കുക.

ആഴ്ചയിൽ മൂന്ന് തവണ വരെ ഫോൺ ചെയ്യാൻ അനുവാദമുണ്ട്. എന്നാൽ മൂന്ന് നമ്പറുകളിലേക്ക്​ മാത്രമാണ് വിളിക്കാൻ സാധിക്കുക. കൂടാതെ, ഏതൊക്കെയാണ് വിളിക്കുന്ന നമ്പറുകളെന്നത് ജയിൽ സൂപ്രണ്ടിനെ നേരത്തെതന്നെ അറിയിക്കുകയും ചെയ്യണം. തടവുകാർക്ക് കാന്റീൻ അലവൻസായി 800 രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇൗ തുകയ്ക്ക് ദിലീപ്​ അർഹനല്ലാത്തതിനാലാണ് ചെലവുകൾക്കായി 200 രൂപ മണിയോഡറായി നൽകിയത്. നേരത്തെ ദിലീപിനെ സന്ദർശിക്കാൻ ജയിലിലെത്തിയ സഹോദരനോട് ചെലവുകൾക്കുള്ള തുക മണിയോഡറായി അയക്കാൻ അധികൃതർ നിർദേശിച്ചിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ