Saturday, 22 July 2017 8.17 AM IST
പ്രളയദുരിതത്തിൽ ഒഡീഷ
July 17, 2017, 9:57 pm
ഭുവനേശ്വർ: കനത്ത മഴയും വെള്ളപൊക്കത്തെയും തുടർന്ന് പ്രളയദുരിതത്തിൽ ഉഴലുകയാണ് ഒഡീഷ. പ്രധാന നദികളാായ നാഗവല്ലി, കല്യാണി എന്നിവ കരകവിഞ്ഞ് ഒഴുകുകയാണ്. അടുത്ത 24 മണിക്കൂർ നേരത്തേയ്‌ക്ക് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ് ജില്ലാഭരണകൂടം.

കാലഹണ്ഡി, റായഗഡ ജില്ലകളെയാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. റെയിൽവേ ഓവർബ്രിഡ്‌ജ് ഉൾപ്പെടെ നിരവധി റോഡുകളും പാലങ്ങളും വെള്ള പൊക്കത്തിൽ ഒഴുകിപ്പോയി. റെയിൽ ഗതാഗതത്തെയും പ്രളയം ബാധിച്ചിട്ടുണ്ട്.സൈന്യത്തിന്റെയും വ്യോമസേനയുടെയും സഹായം ഒഡീഷ സർക്കാർ തേടിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി നാല് ഹെലിക്കോപ്‌ടറുകളാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളത്തിൽ മുങ്ങിയ വീടുകളുടെ മേൽക്കൂരയിൽ അകപ്പെട്ടുപോയവരെ രക്ഷിക്കാനായാണ് ഹെലിക്കോപ്‌ടറുകൾ ആവശ്യപ്പെട്ടിരിക്കുന്നത്.

കല്യാൺസിങ്പുർ ബ്ലോക്കിലുള്ളവർ വീടിന്റെ മേൽക്കൂരയിൽ കയറിയാണ് പ്രളയത്തിൽ നിന്ന് രക്ഷനേടിയിരിക്കുന്നത്. ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്‌ഷൻ ഫോഴ്സ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്, അഗ്നിശമന സേന തുടങ്ങിയവരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ