Saturday, 22 July 2017 8.12 AM IST
പൾസർ സുനിക്കെതിരെ പുതിയ കേസ്
July 17, 2017, 10:30 pm
കൊച്ചി: കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്കെതിരെ പുതിയൊരു കേസ് കൂടി. മറ്റൊരു നടിയെ തട്ടികൊണ്ടു പോകാൻ ശ്രമിച്ചതിനാണ് പുതിയ കേസ്. 2011 നവംബറിലാണ് സംഭവം നടന്നത്. കൊച്ചി സെൻ‌ട്രൽ പൊലീസാണ് കേസെടുത്തത്. നിർമ്മാതാവ് ജോണിസാഗരികയുടെ പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്. നടിയുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം നടിയെ ആക്രമിച്ച കേസിൽ പൾസറിനെയും ദിലീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കൂടുതൽ തെളിവുകൾതേടി പൊലീസ് പഴയ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ വിവരശേഖരണം തുടരുകയാണ്. ദിലീപും കാവ്യയും ജോഡികളായി അഭിനയിച്ച 'പിന്നെയും' സിനിമയിൽ പൾസർ എത്തിയിരുന്നോ എന്ന് സംശയത്തിന്റെ അടിസ്ഥാനത്തിൽ ചിത്രത്തിന്റെ ലൊക്കേഷനായിരുന്ന ശാസ്താംകോട്ടയ്ക്കടുത്ത് തേവലക്കരയിലെത്തതി അന്വേഷണസംഘം പരിശോധന നടത്തി.

പൾസറും ദിലീപും തമ്മിൽ ക്വട്ടേഷൻ സംബന്ധിച്ച് ചർച്ചകൾ നടത്തിയെന്നും ഇതിന് ശേഷം പല ലൊക്കേഷനുകളിലും ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്നുമുള്ള പൊലീസിന്റെ നിഗമനത്തിന് സാധൂകരണം തേടിയാണ് തേവലക്കരയിലെ ലൊക്കേഷനിലും എത്തിയത്. പൾസർ എത്തിയിട്ടുണ്ടെങ്കിൽ ഏതെങ്കിലും താരത്തിനൊപ്പം സെൽഫി എടുത്തിരിക്കാം. ദിലീപിന്റെയും കാവ്യയുടെയും ഒപ്പം നിന്നുള്ള ചിത്രം കിട്ടിയാൽ അത് കേസ് അന്വേഷണത്തിന്റെ നിർണായക തെളിവായി എടുക്കാമെന്ന ചിന്തയാണ് പൊലീസിനെ തേവലക്കര ലൊക്കേഷനിലെത്തിച്ചത്. ദിലീപിന്റെ 'ജോർജേട്ടൻസ് പൂരം' ചിത്രത്തിന്റെ ലൊക്കേഷനിൽ പൾസർ സുനി എത്തിയിരുന്നുവെന്നതിന് സെൽഫികൾ തെളിവായതോടെയാണ് ഇവിടെയും അരിച്ചു പെറുക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ