Sunday, 23 July 2017 6.14 AM IST
ദി​​​ലീ​​​പി​​​നെ​​​തി​​​രെ മ​​​ഞ്ജു​​​വാ​​​ര്യർ പ്ര​​​ധാന സാ​​​ക്ഷി​​​യാ​​​കും
July 18, 2017, 12:59 am
കെ.​​​എ​​​സ്. സ​​​ന്ദീ​​​പ്
കൊ​ച്ചി: ന​ടൻ ദി​ലീ​പ് അ​റ​സ്‌​റ്റി​ലായ കേ​സിൽ മുൻ ഭാ​ര്യ മ​ഞ്ജു​വാ​ര്യർ പ്ര​ധാന സാ​ക്ഷി​യാ​കും. മ​ഞ്ജു​വിൽ നി​ന്ന് മൊ​ഴി​യെ​ടു​ത്ത​പ്പോൾ കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നിർ​ണാ​യക വി​വ​ര​ങ്ങൾ ല​ഭി​ച്ചി​രു​ന്നു. ഈ വി​ഷ​യ​ങ്ങ​ളാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യോ​ട് ദി​ലീ​പി​ന് പ​ക​യ്‌​ക്ക് ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് പൊ​ലീ​സ് ക​ണ്ടെ​ത്തൽ. ദി​ലീ​പി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് ദി​വ​സ​ങ്ങൾ​ക്ക് മു​മ്പ് കൊ​ച്ചി​യി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലിൽ വ​ച്ച് എ.​ഡി.​ജി.​പി ബി. സ​ന്ധ്യ​യാ​ണ് മ​ഞ്ജു​വി​ന്റെ മൊ​ഴി​യെ​ടു​ത്ത​ത്. വി​വാ​ഹ​ബ​ന്ധം ത​ക​രാ​നി​ട​യായ കാ​ര്യ​ങ്ങൾ വി​ശ​ദ​മാ​യി സം​സാ​രി​ച്ചെ​ന്നാ​ണ് വി​വ​രം. കാ​വ്യാ മാ​ധ​വ​നു​മാ​യി ദി​ലീ​പി​നു​ണ്ടാ​യി​രു​ന്ന ബ​ന്ധ​ത്തെ​ക്കു​റി​ച്ചും ന​ടി​യോ​ട് ദി​ലീ​പി​ന് പക തോ​ന്നാ​നു​ള്ള കാ​ര​ണ​വും മ​ഞ്ജു വി​ശ​ദീ​ക​രി​ച്ചു. ഇ​തി​നു​ശേ​ഷ​മാ​ണ് ദി​ലീ​പി​നെ​യും നാ​ദിർ​ഷ​യെ​യും 13 മ​ണി​ക്കൂർ ചോ​ദ്യം ചെ​യ്‌​ത​ത്.

മു​ഖ്യ​പ്ര​തി പൾ​സർ സു​നി​യു​ടെ മുൻ അ​ഭി​ഭാ​ഷ​കൻ പ്ര​തീ​ഷ് ചാ​ക്കോ​യു​ടെ ജൂ​നി​യർ രാ​ജു ജോ​സ​ഫിൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത മെ​മ്മ​റി കാർ​ഡിൽ ദൃ​ശ്യ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ങ്കി​ലും മാ​യ്‌​ച്ചു ക​ള​ഞ്ഞ​താ​ണോ​യെ​ന്ന​റി​യാൻ ഫോ​റൻ​സി​ക് പ​രി​ശോ​ധ​ന​യ്‌​ക്ക് അ​യ​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്‌ത രാ​ജു ജോ​സ​ഫി​നെ വി​ട്ട​യ​ച്ചി​രു​ന്നു. പ്ര​തീ​ഷ് ചാ​ക്കോ​യു​ടെ ഓ​ഫീ​സിൽ കി​ട​ന്ന​താ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് രാ​ജു ജോ​സ​ഫ് മെ​മ്മ​റി കാർ​ഡ് പൊ​ലീ​സി​ന് കൈ​മാ​റി​യ​ത്. ഈ കാർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചില ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. ന​ടി​യെ ആ​ക്ര​മി​ച്ച് പ​കർ​ത്തിയ ദൃ​ശ്യ​ങ്ങൾ പൊ​ലീ​സി​ന് നേ​ര​ത്തേ ല​ഭി​ച്ചു​വെ​ങ്കി​ലും അ​ത് മെ​മ്മ​റി കാർ​ഡിൽ നി​ന്ന് പ​കർ​ത്തി​യ​താ​ണെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു. മൊ​ബൈൽ ഫോ​ണും മെ​മ്മ​റി കാർ​ഡും പ്ര​തീ​ഷ് ചാ​ക്കോ​യെ ഏ​ല്പി​ച്ചെ​ന്നാ​ണ് സു​നി​യു​ടെ മൊ​ഴി. ഇ​ത് ദി​ലീ​പി​ന് കൈ​മാ​റി​യോ​യെ​ന്നാ​ണ് ഇ​പ്പോൾ അ​ന്വേ​ഷി​ക്കു​ന്ന​ത്.

പ്ര​തീ​ഷ് ചാ​ക്കോ​യു​ടെ മുൻ​കൂർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​‌​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ത​ള്ളി​യാൽ ഉ​ടൻ അ​റ​സ്‌​റ്റു​ണ്ടാ​യേ​ക്കും. പ്ര​തി​യാ​കു​മെ​ന്ന് ഉ​റ​പ്പായ ദി​ലീ​പി​ന്റെ സ​ഹാ​യി അ​പ്പു​ണ്ണി​യു​ടെ അ​റ​സ്‌​റ്റ് പൊ​ലീ​സ് നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​ണ്. ഇ​യാൾ പൊ​ലീ​സ് ക​സ്‌​റ്റ​ഡി​യിൽ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ലാ​ണെ​ന്നാ​ണ് സൂ​ച​ന. നാ​ദിർ​ഷ​യും പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ