അർബുദ ചികിത്സയ്ക്കുപയോഗിക്കുന്ന റേഡിയം കണ്ടുപിടിച്ചത്?
July 24, 2017, 1:25 pm
1. ഭൂവൽക്കത്തിൽ ഏറ്റവും സുലഭമായി കാണപ്പെടുന്ന ലോഹം?
2.ആൽക്കലൈൻ എർത്ത് ലോഹങ്ങൾ എന്നറിയപ്പെടുന്നത്?
3. വിമാനനിർമ്മാണത്തിനുപയോഗിക്കുന്ന ലോഹസങ്കരം?
4. ടോർച്ച്സെല്ലിൽ ഉപയോഗിക്കുന്ന ലോഹം?
5. പല്ലിന്റെ പോടുകൾ അടയ്ക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
6. മോട്ടോർ കാറുകളുടെ ആക്‌സിൽ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരം?
7. അർബുദ ചികിത്സയ്ക്കുപയോഗിക്കുന്ന റേഡിയം കണ്ടുപിടിച്ചത്?
8. ഭാവിയിലെ ഇന്ധനം?
9. ലിഗ്നൈറ്റിൽ അടങ്ങിയിട്ടുള്ള കാർബണിന്റെ ശതമാനം?
10. ഇന്ധനമായി ഉപയോഗിക്കുന്ന ഒരുമൂലകം?
11. ഉരുക്കി വേർതിരിക്കൽ വഴിശുദ്ധീകരിക്കുന്ന ഒരു ലോഹമാണ്?
12. െ്രസ്രർലിംഗ്‌സിൽവറിൽ അടങ്ങിയിരിക്കുന്നത്?
13. ലോഹങ്ങൾ വെൽഡ്‌ചെയ്യാനായി ഉപയോഗിക്കുന്ന മിശ്രിത വാതകങ്ങൾ?
14.കരിമരുന്നിൽ കലർത്തുന്ന രാസവസ്തുക്കൾ?
15. ഹരിത ഇന്ധനം?
16. ഇലക്ട്രോണുകൾ കാണപ്പെടുന്നതെവിടെ?
17. ആറ്റത്തിന്റെ ന്യൂക്‌ളിയസിൽ കാണപ്പെടുന്ന കണികകളെ വിളിക്കുന്ന പൊതുവായ പേര്?
18. കപ്പാസിറ്റൻസിന്റെ യൂണിറ്റ് ?
19. ആപേക്ഷിക ആർദ്രത അളക്കുന്ന ഉപകരണം?
20.ഗാർഹിക സർക്യൂട്ടിൽ സ്വിച്ചുകൾ ഘടിപ്പിച്ചിരിക്കുന്നത് ഏത് ലൈനിലാണ് ?
21. ടെലഫോൺ കണ്ടുപിടിച്ചത്?
22. ദ്രവ്യത്തിന്റെ അടിസ്ഥാനപരമായ മൗലിക കണം?
23. ആറ്റത്തിന്റെ കേന്ദ്രഭാഗം?
24. മാസ് നമ്പറിനെ സൂചിപ്പിക്കുന്ന അക്ഷരം?
25. ആറ്റോമിക സംഖ്യയെ സൂചിപ്പിക്കുന്ന അക്ഷരം?
26.ഒരാറ്റത്തിന്റെ ന്യൂക്‌ളിയസിലുള്ള പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണമാണ്?
27. ഗോളാകൃതിയിലുള്ള ഓർബിറ്റൽ ഉള്ളത്?
28. ന്യൂക്‌ളിയസിനു ചുറ്റും ഇലക്ട്രോണുകൾ സ്ഥിതിചെയ്യാൻ കൂടുതൽ സാദ്ധ്യതയുള്ള മേഖലയാണ്?
29. ഏറ്റവും കുറച്ച്‌ഐസോടോപ്പുകൾ ഉള്ള മൂലകം ഏത്?
30. ത്വക്കിന ്‌നിറവ്യത്യാസം വരുത്തിയ അമ്‌ളം?
31. രസതന്ത്രത്തിൽ അളവ്‌സമ്പ്രദായം ഏർപ്പെടുത്തിയത്?
32. യുറേനിയം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
33. അച്ചാറുകൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്നത്?
34. അയഡിൻ ലായനി ചേർക്കുമ്പോൾനീലനിറം കിട്ടുന്ന വസ്തു ഏത്?
35. കേരളത്തിന്റെ കടൽത്തീരത്ത് സുലഭമായ ഒരു ന്യൂക്‌ളിയർ ഇന്ധനമാണ്?
36. അഗ്‌നിശമന വസ്തുക്കളിൽ ഉപയോഗിക്കുന്ന പദാർത്ഥം ഏത്?
37. വൈൻ ഡേറ്റിംഗ് നടത്താനുപയോഗിക്കുന്നത്?
38. ഓക്‌സിജൻ നാമകരണം ചെയ്തത്?
39. പിച്ച്ബ്‌ളൻഡിലടങ്ങിയിരിക്കുന്ന റേഡിയോ ആക്ടിവിറ്റി മൂലകം?
40. ട്രാൻസ്മ്യൂട്ടേഷൻവിജയത്തിലെത്തിച്ച ശാസ്ത്രജ്ഞൻ ആര്?

ഉത്തരങ്ങൾ

(1) അലൂമിനിയം (2) ബെറിലിയം, മഗ്‌നീഷ്യം, കാൽസ്യം,സ്ട്രോൺഷ്യം, ബേരിയം, റേഡിയം (3) ഡ്യൂറാലുമിൻ (4) സിങ്ക് (5) മെർക്കുറി അമാൽഗം (6) ക്രോംവനേഡിയം സ്റ്റീൽ (7) മാഡം ക്യൂറി (8) ഹൈഡ്രജൻ (9) 38 ശതമാനം (10) ഹൈഡ്രജൻ (11) ടിൻ (12) 92.5 % സിൽവറും 7.5 % കോപ്പറും (13) ഓക്‌സിജൻ, അസൈറ്റിലിൻ (14) കാർബൺ, സൾഫർ, പൊട്ടാസ്യം നൈട്രേറ്റ്, അലൂമിനിയം പൗഡർ (15) ഹൈഡ്രജൻ (16) ആറ്റത്തിലെ ഓർബിറ്റിൽ അഥവാ ഷെല്ലിൽ (17) ന്യൂക്‌ളിയോണുകൾ (18) ഫാരഡ് (19) ഹൈഗ്രോമീറ്റർ (20) ഫേസ് ലൈനിൽ (21) ഗ്രഹാം ബെൽ (22) ഇലക്ട്രോൺ (23) ന്യൂക്‌ളിയസ് (24) അ (25) ദ (26) മാസ് നമ്പർ (27) 'ട' ഓർബിറ്റലിന് (28) ഓർബിറ്റൽ (29) ഹൈഡ്രജൻ (30) നൈട്രിക് അമ്‌ളം (31) ലാവോസിയ (32) മാർട്ടിൻ ക്‌ളാപ്രോത്ത് (33) വിനിഗർ (വിനാഗിരി) (34) അന്നജം (35) തോറിയം (36) പൈറീൻ (37) ട്രിഷിയം (38) ലാവോസിയ (39) യുറേനിയം (40) റൂഥർ ഫോർഡ്‌
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ