പ​​​ഴയ നോ​​​ട്ടിൽ​​​ത്ത​​​ട്ടി ഷാ​​​ജി വീ​​​ണ​​​പ്പോൾ ത​​​കർ​​​ന്ന​​​ത് കോ​​​ടി​​​ക​​​ളു​​​ടെ സാ​​​മ്രാ​​​ജ്യം
July 31, 2017, 1:59 pm
രാ​​​കേ​​​ഷ് കൃ​​​ഷ്‌ണ
കോ​ട്ട​യം: കാൽ​നൂ​റ്റാ​ണ്ടി​ന്റെ വി​ശ്വാ​സ​വും നി​ക്ഷേ​പ​വു​മെ​ല്ലാം ഒ​രൊ​റ്റ രാ​ത്രി കൊ​ണ്ടാ​ണ് ത​കർ​ന്നു ത​രി​പ്പ​ണ​മാ​യ​ത്. നാ​ട്ടു​കാ​രു​ടെ വി​ശ്വാ​സ​ത്തി​ന്റെ അ​ടി​ത്ത​റ​യിൽ കെ​ട്ടി​പ്പൊ​ക്കിയ തേ​വർ​വേ​ലി ബാ​ങ്കി​ന്റെ ഇ​ട​പാ​ടു​ക​ളെ​ല്ലാം ന​വം​ബ​റി​ലെ ആ രാ​ത്രി​യിൽ ത​കർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. 2016 ന​വം​ബർ 8​ന് രാ​ത്രി​യിൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി നോ​ട്ട് നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഷാ​ജി​യു​ടെ ഇ​ട​പാ​ടു​കളുടെ അടിത്തറ ഇളകി. ഒ​ടു​വിൽ സ്ഥാ​പ​നം ഉ​ടമ തേ​വർ​വേ​ലിൽ തേ​വേ​ട​ത്ത് കെ.​വി.​മാ​ത്യു​വി​നെ (​ഷാ​ജി) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് റി​മാൻ​ഡ് ചെ​യ്യു​ന്ന​തിൽ വ​രെ കാ​ര്യ​ങ്ങ​ളെ​ത്തി. കേസിൽ രണ്ടാം പ്രതിയായ ഭാര്യ ഇപ്പോഴും ഒളിവിലാണ്. കോ​ടി​ക​ളു​ടെ ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്കാ​നാ​വാ​തെ പോ​യ​താ​ണ് ഷാ​ജി​യു​ടെ ബാ​ങ്കി​ന്റെ ത​കർ​ച്ച​യ്‌​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് പൊ​ലീ​സും നാ​ട്ടു​കാ​രും പ​റ​യു​ന്നു. ഈ പ​ണം ഇ​പ്പോൾ എ​വി​ടെ​യാ​ണെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മി​ല്ല. ജാ​മ്യം നൽ​കി​യാൽ ഇ​ട​പാ​ടു​കാ​രു​ടെ പ​ണ​മെ​ല്ലാം കൊ​ടു​ത്തു തീർ​ക്കാ​മെ​ന്ന ഉ​റ​പ്പ് ഷാ​ജി കോ​ട​തി​യിൽ നൽ​കി​യി​ട്ടു​ണ്ട്. പക്ഷേ, ജാ​മ്യം നൽ​കു​ന്ന​തി​നെ പ്രോ​സി​ക്യൂ​ഷൻ എ​തിർ​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​നൂ​റോ​ളം നി​ക്ഷേ​പ​ക​രിൽ നി​ന്നാ​യി 25 കോ​ടി​യോ​ളം രൂപ ശേഖരിച്ചു എ​ന്നാ​ണ് ബാ​ങ്കി​ന്റെ രേ​ഖ​ക​ളിൽ കാണുന്നത്. നാ​ലു കോ​ടി രൂപ മാ​ത്ര​മാ​ണ് ഇ​നി കൊ​ടു​ത്തു തീർ​ക്കാ​നു​ള്ള​തെ​ന്നാ​ണ് ഷാ​ജി​യു​ടെ വാ​ദം.

1.പി​താ​വ് തു​ട​ങ്ങി പു​ത്രൻ ത​കർ​ത്തു
തൊ​ണ്ണൂ​റു​ക​ളു​ടെ ആ​ദ്യ കാ​ല​ത്താ​ണ് മുൻ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നായ തേ​വർ​വേ​ലിൽ തേ​വേ​ട​ത്ത് ടി.​എം.​വർ​ഗീ​സും (​പാ​പ്പ​ച്ചൻ) ഭാ​ര്യ മേ​രി​ക്കു​ട്ടി വർ​ഗീ​സും ചേർ​ന്ന് റാ​ന്നി​യി​ലെ ആ​ദ്യ സ്വ​കാ​ര്യ​ബാ​ങ്കു​ക​ളിൽ ഒ​ന്നായ തേ​വർ​‌​വേ​ലിൽ ഫൈ​നാൻ​സി​യേ​ഴ്സി​ന് തു​ട​ക്ക​മിട്ട​ത്. സ്വർ​ണ്ണപ്പ​ണ​യ​ത്തിൻ​മേൽ ചെ​റിയ പ​ലി​ശ​യ്‌​ക്ക് പ​ണം ക​ടം​കൊ​ടു​ത്തു​കൊ​ണ്ടാ​യി​രു​ന്നു തു​ട​ക്കം. ഒ​ന്നോ ര​ണ്ടോ ജീ​വ​ന​ക്കാർ മാ​ത്ര​മാ​ണ് ബാ​ങ്കി​ലു​ണ്ടാ​യി​രു​ന്ന​ത് . വർ​ഗീ​സും ഭാ​ര്യ​യും നേ​രി​ട്ടാ​ണ് ക​ണ​ക്കു​ക​ളെ​ല്ലാം നോ​ക്കി​യി​രു​ന്ന​ത്. മ​കൻ ഷാ​ജി വ​ള​‌ർ​ന്ന​തോ​ടെ ബാ​ങ്ക് ഇ​ട​പാ​ടു​ക​ളെ​ല്ലാം മ​ക​നെ ഏൽ​പ്പി​ച്ച ശേ​ഷം ഇ​രു​വ​രും വി​ശ്രമ ജീ​വി​ത​ത്തി​ലേ​യ്‌​ക്കു തി​രി​ഞ്ഞു. പി​താ​വ് പ​ത്താ​യി ഏൽ​പ്പി​ച്ച​തി​നെ നൂ​റാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു മ​കൻ ചെ​യ്ത​ത്.
സ്വർ​ണ്ണ​പ്പ​ണ​യ​ത്തി​ന് പ​ണം കൊ​ടു​ക്കു​ന്ന ചെ​റിയ ബാ​ങ്കിൽ നി​ന്ന് വൻ ഇ​ട​പാ​ടു​കാ​ര​നാ​കാൻ കൊ​തി​ച്ച ഷാ​ജി, റി​സർ​വ് ബാ​ങ്കി​ന്റെ മതിയായ അ​നു​മ​തി​യോ മ​റ്റു രേ​ഖ​ക​ളോ ഒ​ന്നു​മി​ല്ലാ​തെ ല​ക്ഷ​ങ്ങൾ നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ച് സം​രം​ഭം വി​പു​ലീ​ക​രി​ച്ചു. ബാ​ങ്ക് നി​ര​ക്കി​നേ​ക്കാൾ കൂ​ടു​തൽ പ​ലി​ശ​യും, കൃ​ത്യ സ​മ​യ​ത്തു തുക മ​ട​ക്കി​ക്കൊ​ടു​ക്കു​ക​യും കൂ​ടി ചെ​യ്‌​ത​തോ​ടെ ബാ​ങ്കി​ലേ​യ്‌​ക്ക് ഇ​ട​പാ​ടു​കാ​രു​ടെ ഒ​ഴു​ക്കാ​യി.

2. കൊ​ള്ള​പ്പ​ലി​ശ​വാ​ങ്ങി നാ​ട്ടു​കാർ ശ​ത്രു​ക്ക​ളാ​യി
സ്ഥാപനത്തിൽ നിന്ന് പ​ണം വായ്പ എടുത്തവരിൽ നി​ന്ന് കൊ​ള്ള​പ്പ​ലി​ശ​യാ​ണ് ഷാ​ജി ഈ​ടാ​ക്കി​യിരുന്ന​ത്. അതുകൊണ്ടുതന്നെ നാട്ടിൽ ശത്രുക്കൾ പെരുകി. റാ​ന്നി​യി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ത്തെ​യും ഏക ബാ​ങ്കാ​യ​തി​നാൽ ആ​വ​ശ്യ​ക്കാർ ഓ​ടി​യെ​ത്തു​ന്ന​ത് ഒ​രു വ​ള​മാ​ക്കി മാ​റ്റി​യാ​ണ് ഷാ​ജി​ വ​ളർ​ന്ന​ത്. ക​ള്ള​പ്പ​ണം ചാ​ക്കിൽ​കെ​ട്ടി​യാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. വ​ള​രെ കു​റ​ച്ചു പ​ണം മാ​ത്ര​മാ​ണ് ബാ​ങ്കിൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും ബാ​ങ്കിലെ വരുമാനം വീ​ട്ടി​ലേ​യ്‌​ക്കു കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു പ​തി​വ്. വീ​ട്ടി​ലെ ര​ഹ​സ്യ​അ​റ​യി​ലാ​ണ് നോ​ട്ട് കെ​ട്ടു​കൾ സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്നു പൊ​ലീ​സ് പ​റ​ഞ്ഞു. ബാ​ങ്ക് വ​ളർ​ന്ന​തോ​ടെ ഷാ​ജി, ഭാ​ര്യ​യു​ടെ​യും വി​ശ്വ​സ്ത​രായ ബി​നാ​മി​ക​ളു​ടെ​യും പേ​രിൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ വി​വിധ പ്ര​ദേ​ശ​ങ്ങ​ളിൽ ഏ​ക്കർ​ക​ണ​ക്കി​നു സ്ഥലം വാ​ങ്ങി​ക്കൂ​ട്ടാൻ തു​ട​ങ്ങി.

3. ഒ​റ്റ രാ​ത്രി​യിൽ ത​ക​‌ർ​ന്നു, നിക്ഷേപകർ നെട്ടോട്ടമായി
2016 ന​വം​ബ​‌ർ എ​ട്ടി​നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി നോ​ട്ട് നി​രോ​ധ​നം പ്ര​ഖ്യാ​പി​ക്കു​മ്പോൾ ഞെ​ട്ടി​ത്തെ​റി​ച്ച ക​ള്ള​പ്പ​ണ​ക്കാരിൽ ഷാ​ജി​യു​മു​ണ്ടാ​യി​രു​ന്നു. വർ​ഷ​ങ്ങ​ളാ​യി സ​മ്പാ​ദി​ച്ചു കൂ​ട്ടിയ കോടിക്കണക്കിന് രൂപ ഷാ​ജി​യു​ടെ വീ​ടി​ന്റെ ര​ഹ​സ്യ അ​റ​യി​ലു​ണ്ടാ​യി​രു​ന്നുവെന്ന് ജീവനക്കാർ പൊലീസിനോട് വെളിപ്പെടുത്തി. ബാ​ങ്കി​ലും വി​വിധ സ്ഥ​ല​ങ്ങ​ളി​ലു​മാ​യി അ​ഞ്ചു കോ​ടി രൂപയുടെ നിക്ഷേപം ഉണ്ടായിരുന്നു. പല ബാ​ങ്കു​ക​ളിൽ ന​ട​ത്തിയ ഇ​ട​പാ​ടി​ലൂ​ടെ ര​ണ്ടു കോ​ടി രൂപ മാ​ത്ര​മാ​ണ് ഷാ​ജി​ക്ക് മാ​റി​യെ​ടു​ക്കാൻ സാ​ധി​ച്ച​തെ​ന്ന് രേ​ഖ​കൾ പ​രി​ശോ​ധി​ച്ച പൊ​ലീ​സ് സം​ഘം പ​റ​യു​ന്നു. നോ​ട്ട് നി​രോ​ധ​ന​ത്തെ​ത്തു​ടർ​ന്ന് നൂ​റു​ക​ണ​ക്കി​ന് നി​ക്ഷേ​പ​കർ പ​ണം തി​രി​കെ​വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി എ​ത്തി​യ​ത് ഷാ​ജി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി. കാ​ര്യ​ങ്ങൾ കൈ​വി​ട്ടു പോ​കു​മെ​ന്ന സ്ഥി​തി വ​ന്ന​തോ​ടെ ഷാ​ജി ഭാ​ര്യ​യ്‌​ക്കും കു​ടും​ബ​ത്തി​നും ഒ​പ്പം നാ​ടു​വി​ട്ടു. ഇ​യാ​ളു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന ക​ള്ള​പ്പ​ണം മാ​റ്റി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് പൊ​ലീ​സ് നൽ​കു​ന്ന സൂ​ച​ന. ഏ​തു വി​ധ​ത്തി​ലാ​ണ് മാ​റ്റി​യെ​ടു​ത്ത​തെ​ന്നാ​ണ് ഇ​നി ക​ണ്ടെ​ത്തേ​ണ്ട​ത്. ത​ന്റെ പ​ക്കൽ ആ​വ​ശ്യ​ത്തി​ന് പ​ണ​മു​ണ്ടെ​ന്നും നി​ക്ഷേ​പർ​ക്കു പ​ണം തി​രി​കെ നൽ​കു​മെ​ന്നും ഷാ​ജി പൊ​ലീ​സി​നോ​ടും കോ​ട​തി​യോ​ടും വ്യ​ക്ത​മാ​ക്കി​യി​ട്ടു​മു​ണ്ട്.

4. ന​ഷ്ട​മാ​യ​ത് കോ​ടി​കൾ
അ​യി​രൂർ, ചെ​റു​കോൽ, വാ​ഴ​ക്കു​ന്നം, കാ​ട്ടൂർ​പേ​ട്ട തു​ട​ങ്ങിയ സ്ഥ​ല​ങ്ങ​ളിൽ നി​ന്ന് നൂ​റു​ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​രാ​ണ് ഒ​രാ​യു​സു​മു​ഴു​വൻ സ​മ്പാ​ദി​ച്ച സ്വ​ത്ത് ബാ​ങ്കിൽ നി​ക്ഷേ​പി​ച്ച​ത്. കാ​ട്ടൂർ പേ​ട്ട​യി​ലെ മ​ത്സ്യ​ക​ച്ച​വ​ട​ക്കാർ അ​വ​രു​ടെ ലാ​ഭ​ത്തി​ന്റെ ന​ല്ലൊ​രു ശ​ത​മാ​ന​വും ഈ ബാ​ങ്കി​ലാ​ണ് ഇ​ട്ടി​രു​ന്ന​ത്. വാ​ഴ​ക്കു​ന്നം സെ​ന്റ് മേ​രീ​സ് ഓർ​ത്ത​ഡോ​ക്‌​സ് പ​ള്ളി ഇ​ട​വ​ക​യിൽ​പ്പെ​ട്ട വി​ശ്വാ​സി​ക​ളിൽ ന​ല്ലൊ​രു ശ​ത​മാ​ന​വും ഷാ​ജി​യു​ടെ ബാ​ങ്കു​മാ​യി​ട്ടാ​ണ് ഇ​ട​പാ​ട് ന​ട​ത്തി​യി​രു​ന്നത്. ഇ​വി​ടെ​നി​ന്ന് മാ​ത്രം ഏ​ക​ദേ​ശം 22 കോ​ടി രൂ​പ​യാ​ണ് ബാ​ങ്കിൽ നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്. കൂ​ടാ​തെ ജീ​വി​ത​ത്തി​ന്റെ ന​ല്ലൊ​രു കാ​ല​വും ഗൾ​ഫിൽ അ​ദ്ധ്വാ​നി​ച്ച് സ്വ​രു​ക്കൂ​ട്ടിയ ല​ക്ഷ​ങ്ങൾ തേ​വർ​വേ​ലിൽ ബാ​ങ്കിൽ നി​ക്ഷേ​പി​ച്ച​വ​രും ഏ​റെ​യാ​ണ്.

5. കാനഡയിലേക്ക് കടക്കാൻ ശ്രമം
ബാങ്ക് തകർന്നതോടെ നാടുവിടാൻ ഒരുങ്ങിയ ഷാജി, കാനഡയിലേക്ക് കടക്കാനാണ് ശ്രമിച്ചത്. അവിടെ ഭാര്യാസഹോദരൻ താവളം ഒരുക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു ഷാജി. ഇ​തി​ന്റെ മുന്നോടിയായി നാ​ട്ടു​കാർ അ​റി​യാ​തെ സ്വത്തുക്കൾ വിറ്റു തുടങ്ങി. മൂ​ന്നു​മാ​സം മു​മ്പ് ബാ​ങ്ക് നി​ന്നി​രു​ന്ന സ്ഥ​ല​വും കെ​ട്ടി​ട​വും ര​ഹ​സ്യ​മാ​യി വി​റ്റ് കാ​ശാ​ക്കി. ഇ​ത്ത​ര​ത്തിൽ ഷാ​ജി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന കോ​ടി​കൾ വി​ദേ​ശ​ത്തേ​യ്‌​ക്ക് ക​ട​ത്തി​യെന്നാണ് പണം നഷ്ടപ്പെട്ട നിക്ഷേപകർ പൊലീസിനോട് പറയുന്നത്. തങ്ങൾ നാ​ടു​വി​ട്ട് പോ​കി​ല്ലെ​ന്ന് ഉ​റ​പ്പു പ​റ​ഞ്ഞ ഷാ​ജി, പാ​സ്‌​പോർ​ട്ട് നാ​ട്ടു​കാർ​ക്കു നൽ​കാൻ സ​ന്ന​ദ്ധ​നാ​വു​ക​യും ചെ​യ്‌​തു. ഇ​ത്ത​ര​ത്തിൽ നാ​ട്ടു​കാ​രു​ടെ വി​ശ്വാ​സം ഒ​രി​ക്കൽ കൂ​ടി നേ​ടി​യെ​ടു​ക്കാ​നും ഇ​വർ​ക്ക് ക​ഴി​ഞ്ഞു. പല ത​വണ നി​ക്ഷേ​പം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട് ബാ​ങ്കി​നെ സ​മീ​പി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​കാ​ത്ത​തി​നെ​ത്തു​ടർ​ന്നാ​ണ് കോ​ഴ​ഞ്ചേ​രി സി.ഐ ബി.​അ​നി​ലി​ന് പ​രാ​തി നൽ​കാൻ നാ​ട്ടു​കാർ തീ​രു​മാ​നി​ച്ച​ത്. ഒ​ടു​വിൽ സി.​ഐ​യു​ടെ മ​ധ്യ​സ്ഥ​ത​യിൽ ഒ​ത്തു തീർ​പ്പു​ണ്ടാ​യി. ജൂ​ലാ​യ് 15 നു മു​മ്പ് പ​ണം നൽ​കു​മെ​ന്നാ​യി​രു​ന്നു ധാ​ര​ണ. എ​ന്നാൽ, 13 ന് രാ​ത്രി ത​ന്നെ ഇ​വ​‌ർ നാ​ടു​വി​ടു​ക​യാ​യി​രു​ന്നു. തു​ടർ​ന്ന് പൊ​ലീ​സ് ന​ട​ത്തിയ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഷാ​ജി​യെ അ​റ​സ്റ്റ് ചെ​‌​യ്‌​ത​ത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ