Thursday, 21 September 2017 10.36 AM IST
സൗദിയിൽ നിയമലംഘകർക്ക് ആറു മാസം തടവും 50,000 റിയാൽ പിഴയും
August 1, 2017, 10:04 pm
ജിദ്ദ: സൗദിയിൽ നിയമലംഘകർക്ക് ആറു മാസം തടവും 50,000 റിയാൽ പിഴയും. പൊതുമാപ്പ് അവസാനിച്ച സാഹചര്യത്തിൽ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും പരിശോധന ശക്തമാക്കി. ഈ സാഹചര്യത്തിലാണ് അനധികൃതമായി കഴിയുന്ന വിദേശ തൊഴിലാളികൾക്ക് പാസ്‌പോർട്ട് വകുപ്പ് മുന്നറിയിപ്പ് നൽകിയത്. ശിക്ഷാ കാലാവധി കഴിഞ്ഞാൽ വിദേശികളെ നാടുകടത്തുമെന്നും പാസ്‌പോർട്ട് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്കി.

സ്വന്തമായി തൊഴിൽ ചെയ്യുന്ന വിദേശികൾക്ക് 10,000 റിയാൽ പിഴയും ഒരു മാസം തടവും ശിക്ഷ ലഭിക്കും. വിദേശികൾ സ്വന്തം നിലയിൽ ജോലി ചെയ്യുന്നതും തെരുവുകളിൽ കച്ചവടം നടത്തുന്നതും നിയമ ലംഘനമാണ്. തൊഴിലുടമയുടെ കീഴിലല്ലാതെ ജോലി ചെയ്യാൻ അനുമതിയില്ല. ഇഖാമയിൽ രേഖപ്പെടുത്തിയിട്ടുളള തൊഴിലിന് വിരുദ്ധമായി ജോലി ചെയ്യുന്നതും നിയമ ലംഘനമാണെന്ന് ആഭ്യന്തര വകുപ്പും തൊഴിൽ വകുപ്പും വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.