Thursday, 21 September 2017 10.34 AM IST
കളഞ്ഞുകിട്ടിയ പണം തിരികെ നൽകിയ മലയാളിക്ക് ദുബായ് പൊലീസിന്റെ ആദരം
August 10, 2017, 6:34 am
ദുബായ്: വഴിയരികിൽ നിന്നും കളഞ്ഞുകിട്ടിയ പണം തിരികെ ഏൽപ്പിച്ച മലയാളിക്ക് ദുബായ് പൊലീസിന്റെ ആദരം. തൃശൂർ കൊടുങ്ങല്ലൂർ മതിലകം സ്വദേശി ജുലാഷ് ബഷീറാണ് കളഞ്ഞു കിട്ടിയ പണം തിരികെ നൽകി മാതൃകയായത്. ബർദുബായ് റഫയിലെ റോഡരികിൽ നിന്നും കളഞ്ഞു കിട്ടിയ ചെറിയ ബാഗ് തുറന്ന് നോക്കിയപ്പോൾ 24,000 ദിർഹവും ചാർജ് ഇല്ലാത്ത ഒരു പഴയ മൊബൈൽ ഫോണും കണ്ടു.

ഉടൻ ദുബായ് പൊലീസിനെ വിളിച്ച് വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ബാഗ് ഏറ്റുവാങ്ങി. റഫ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ഫോൺ ചാർജ് ചെയ്‌ത് അതിൽ കണ്ട ഒരു നമ്പരിൽ വിളിക്കുകയായിരുന്നു.

മറുതലയ്‌ക്കൽ ഫോണെടുത്ത ശിവകുമാർ, തന്റെ സ്ഥാപനത്തിലെ പാചകക്കാരൻ ശെൽവരാജിന്റേതാണ് ബാഗെന്ന് സ്ഥിരീകരിച്ചു. തമിഴ്നാട് നാഗപട്ടണം സ്വദേശിയാണ് ശെൽവരാജ്. പണം നഷ്ടപ്പെട്ടതോടെ രക്തസമ്മർദം കൂടി മുറിയിൽ കിടക്കുകയായിരുന്നു ശെൽവരാജ്. പിന്നീട് ഇവർ പൊലിസ് സ്റ്റേഷനിലെത്തി പണം കെെപറ്റുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.