പുതിയ പദ്ധതികളുമായി കു​​​ടും​​​ബ​​​ശ്രീ
August 11, 2017, 12:20 am
എ​സ്.​ ഹ​രി​കി​ഷോർ ഐ.​എ.​എ​സ്
സ്ത്രീ​ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ കേ​ര​ള​ത്തി​ന്റെ വി​ക​സന സ്വ​പ്ന​ങ്ങൾ​ക്ക് ഒ​രു പു​തിയ ദി​ശ​ബോ​ധം നൽ​കാൻ കു​ടും​ബ​ശ്രീ​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. സ്ത്രീ​ശാ​ക്തീ​ക​രണ ദാ​രി​ദ്റ്യ​നിർ​മാർ​ജന പ്ര​വർ​ത്ത​ന​ങ്ങൾ​ക്ക് ഊ​ന്നൽ നൽ​കി​യു​ള്ള പ്ര​വർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ വി​വിധ തൊ​ഴിൽ മേ​ഖ​ല​ക​ളി​ലും ഉൽ​പാ​ദന മേ​ഖ​ല​ക​ളി​ലും വ​ലിയ മു​ന്നേ​​​റ്റ​മാ​ണ് കു​ടും​ബ​ശ്രീ കൈ​വ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ​യു​ടെ അ​യൽ​ക്കൂ​ട്ടാം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 43 ല​ക്ഷ​ത്തോ​ളം വ​രു​മെ​ങ്കി​ലും പു​തിയ അ​യൽ​ക്കൂ​ട്ട രൂ​പീ​ക​ര​ണ​വും ഈ വർ​ഷം ല​ക്ഷ്യ​മി​ടു​ന്നു. അ​യൽ​ക്കൂ​ട്ട വ​നി​ത​ക​ളു​ടെ സാ​മൂ​ഹ്യ സാം​സ്‌​കാ​രിക പു​രോ​ഗ​തി​യും വൈ​ജ്ഞാ​നിക വ്യ​ക്തി​ത്വ വി​ക​സ​ന​വും ല​ക്ഷ്യ​മി​ട്ട് കു​ടും​ബ​ശ്രീ സ്‌​കൂൾ തു​ട​ങ്ങുക എ​ന്ന​താ​ണ് കു​ടും​ബ​ശ്രീ​യു​ടെ പ്ര​ധാന ദൗ​ത്യ​ങ്ങ​ളി​ലൊ​ന്ന്. ഈ സാ​മ്പ​ത്തിക വർ​ഷം കു​ടും​ബ​ശ്രീ​യു​ടെ പ്ര​വർ​ത്ത​ന​ങ്ങൾ​ക്കു​വേ​ണ്ടി സം​സ്ഥാന സർ​ക്കാർ 161 കോ​ടി രൂപ ബ​ജ​​​റ്റിൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ബ​ഡ്സ് സ്‌​കൂൾ റീ​ഹാ​ബി​ലി​​​റ്റേ​ഷൻ പ്ര​വർ​ത്ത​ന​ങ്ങൾ​ക്ക് 25 കോ​ടി രൂ​പ​യും സൂ​ക്ഷ്മ സം​രം​ഭ​ങ്ങൾ​ക്കാ​യി 10 കോ​ടി രൂ​പ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ ദേ​ശീയ ഗ്രാ​മീണ ഉ​പ​ജീ​വന ദൗ​ത്യ​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന 90 കോ​ടി രൂപ കൂ​ടി ചേ​രു​മ്പോൾ 300 കോ​ടി​യോ​ളം രൂപ കു​ടും​ബ​ശ്രീ​ക്ക് അ​ടി​സ്ഥാന പ്ര​വർ​ത്ത​ന​ങ്ങൾ​ക്കാ​യി ല​ഭി​ക്കു​ന്നു​ണ്ട്. സാ​മ്പ​ത്തിക ശാ​ക്തീ​ക​ര​ണ​ത്തി​ലൂ​ടെ സ്ത്രീ ശാ​ക്തീ​ക​ര​ണം എ​ന്ന​താ​ണ് കു​ടും​ബ​ശ്രീ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ വ​നി​ത​കൾ​ക്ക് ഏ​​​റ്റ​വു​മ​ധി​കം വ​രു​മാ​നം ല​ഭി​ക്കു​ന്ന സൂ​ക്ഷ്മ​സം​രം​ഭ​മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി '​ജീ​വ​നം​-2017' കാ​മ്പെ​യ്‌​ന്റെ ഭാ​ഗ​മാ​യി 3000 പു​തിയ സം​രം​ഭ​ങ്ങൾ തു​ട​ങ്ങും. ആ​വ​ശ്യ​മായ പ​രി​ശീ​ല​ന​ങ്ങ​ളും ധ​ന​സ​ഹാ​യ​വും നൽ​കും. ഇ​തി​ലൂ​ടെ സ്ത്രീ​കൾ​ക്ക് തൊ​ഴി​ലി​ട​ങ്ങ​ളി​ലും സ്വ​യം​പ​ര്യാ​പ്തത കൈ​വ​രി​ക്കുക എ​ന്ന സ്വ​പ്ന​മാ​ണ് സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​ത്. ത​ദ്ദേ​ശ​സ്വ​യം​ഭ​രണ സ്ഥാ​പ​ന​ങ്ങ​ളും കു​ടും​ബ​ശ്രീ​യു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് ഷീ ലോ​ഡ്ജ് എ​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. വി​വിധ ആ​വ​ശ്യ​ങ്ങൾ​ക്കാ​യി ന​ഗ​ര​ങ്ങ​ളി​ലെ​ത്തു​ന്ന സ്ത്രീ​കൾ​ക്കും വി​ദ്യാർ​ത്ഥി​കൾ​ക്കും മി​ത​മായ വാ​ട​ക​യിൽ സു​ര​ക്ഷി​ത​മായ താ​മ​സ​വും ഭ​ക്ഷ​ണ​വും ല​ഭ്യ​മാ​ക്കുക എ​ന്ന​താ​ണ് ഇ​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ന​വം​ബർ ഒ​ന്നി​ന് എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലും പ​ദ്ധ​തി പ്ര​വർ​ത്ത​ന​ങ്ങൾ ആ​രം​ഭി​ക്കും. സാ​മൂ​ഹ്യ​വി​ക​സന രം​ഗ​ത്തും ശ്ര​ദ്ധേ​യ​മായ പ്ര​വർ​ത്ത​ന​ങ്ങൾ ന​ട​ത്താൻ കു​ടും​ബ​ശ്രീ പ​രി​ശ്ര​മി​ക്കു​ന്നു.​'​അ​ഗ​തി​ര​ഹിത കേ​ര​ളം' ല​ക്ഷ്യ​മി​ട്ടു ന​ട​പ്പാ​ക്കു​ന്ന ആ​ശ്രയ പ​ദ്ധ​തി അ​തിൽ പ്ര​ധാ​ന​മാ​ണ്. ഇ​തി​ന്റെ ഭാ​ഗ​മാ​യി പ​ദ്ധ​തി​യിൽ ഇ​നി​യും ഉൾ​പ്പെ​ടാ​ത്ത​വ​രെ ക​ണ്ടെ​ത്താ​നാ​യി ഉ​ടൻ ത​ന്നെ സർ​വേ ന​ട​ത്തും. മാ​ന​സി​ക​-​ബൗ​ദ്ധിക വെ​ല്ലു​വി​ളി​കൾ നേ​രി​ടു​ന്ന കു​ട്ടി​കൾ​ക്കാ​യി പു​തു​താ​യി 200 ബ​ഡ്സ് സ്‌​കൂ​ളു​കൾ കൂ​ടി ആ​രം​ഭി​ക്കു​ന്ന​തും സാ​മൂ​ഹ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​ണ്.
നി​ല​വി​ലു​ള്ള​തിൽ നി​ന്നു വ്യ​ത്യ​സ്ത​മായ സം​രം​ഭ​ങ്ങൾ ആ​രം​ഭി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സം​സ്ഥാന വ്യാ​പ​ക​മാ​യി കു​ടും​ബ​ശ്രീ​യു​ടെ ജെൻ ഔ​ഷ​ധി മെ​ഡി​ക്കൽ സ്​​റ്റോ​റു​കൾ തു​ട​ങ്ങും. സാ​ധാ​ര​ണ​ക്കാർ​ക്ക് ഇ​തു​വ​ഴി 442 ഇ​നം ജെ​ന​റി​ക് മ​രു​ന്നു​കൾ കു​റ​ഞ്ഞ വി​ല​യിൽ ല​ഭ്യ​മാ​കും. ആ​ദ്യ​ഘ​ട്ട​ത്തിൽ നൂ​റെ​ണ്ണം തു​ട​ങ്ങാ​നാ​ണ് പ​ദ്ധ​തി. സം​സ്ഥാ​ന​ത്ത് മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ട്ട​യ്ക്കൽ, ക​ണ്ണൂ​രി​ലെ മ​ട്ട​ന്നൂർ എ​ന്നീ ന​ഗ​ര​സ​ഭ​ക​ളി​ലും തീ​ക്കോ​യി, പ​ര​വൂർ, എ​ട​വൂർ, ക​തി​രൂർ, കു​ന്നു​ക​ര, തൃ​ക്കൊ​ടി​ത്താ​നം,​ഷൊർ​ണ്ണൂർ, ഉ​ഴ​മ​ല​യ്ക്കൽ, ഏ​ലൂർ, ഒ​​​റ്റ​പ്പാ​ലം, ത​ളി​ക്കു​ളം, രാ​യ​മം​ഗ​ലം, എ​ട​വക എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് ജെൻ ഔ​ഷ​ധി മെ​ഡി​ക്കൽ സ്​​റ്റോ​റു​കൾ തു​ട​ങ്ങു​ക. ക​യർ​മേ​ഖ​ല​യിൽ പു​തിയ തൊ​ഴി​ല​വ​സ​രം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ആ​രം​ഭി​ക്കു​ന്ന ച​കി​രി​നാ​രുൽ​പാ​ദി​പ്പി​ക്കു​ന്ന ഡീ​ഫൈ​ബ​റി​ങ്ങ് യൂ​ണി​​​റ്റു​കൾ അ​യൽ​ക്കൂ​ട്ട വ​നി​ത​കൾ​ക്കാ​യി കു​ടും​ബ​ശ്രീ ആ​വി​ഷ്‌​ക​രി​ക്കു​ന്ന പു​തിയ പ​ദ്ധ​തി​യാ​ണ്. കു​ടും​ബ​ശ്രീ ഉൽ​പ​ന്ന​ങ്ങ​ളു​ടെ ഫ​ല​പ്ര​ദ​മായ വി​പ​ണ​നം ല​ക്ഷ്യ​മി​ട്ട് എ​ല്ലാ ജി​ല്ല​ക​ളി​ലും സൂ​പ്പർ​മാർ​ക്ക​​​റ്റു​ക​ളും പ​ഞ്ചാ​യ​ത്തു​ത​ല​ത്തിൽ കു​ടും​ബ​ശ്രീ ബ​സാ​റു​ക​ളും ഉ​ടൻ ആ​രം​ഭി​ക്കും. കു​ടും​ബ​ശ്രീ മൈ​ക്രോ സം​രം​ഭ​ങ്ങ​ളു​ടെ പ്ര​വർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​നും പു​തിയ വി​പ​ണ​ന​സാ​ധ്യ​ത​കൾ ക​ണ്ടെ​ത്താ​നും എ​ല്ലാ ജി​ല്ല​ക​ളി​ലും കൺ​സോർ​ഷ്യ​ങ്ങ​ളും പ്രൊ​ഡ്യൂ​സർ ക​മ്പ​നി​ക​ളും രൂ​പീ​ക​രി​ക്കും. ഒ​രോ പ്ര​ദേ​ശ​ത്തെ​യും വി​ഭ​വ ​ല​ഭ്യ​ത​യ​നു​സ​രി​ച്ചും പ്ര​ദേ​ശിക സ്വീ​കാ​ര്യ​ത​യു​ള്ള​തു​മായ ഉൽ​പ​ന്ന​ങ്ങൾ നിർ​മി​ക്കു​ക​യും വി​പ​ണ​നം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​ണ് സ്​​റ്റാർ​ട്ട​പ്പ് വി​ല്ലേ​ജ് എ​ന്റർ​പ്രി​ണർ​ഷി​പ് പ്രോ​ഗ്രാം. പ​ത്ത​നം​തി​ട്ട എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ തി​ര​ഞ്ഞെ​ടു​ത്ത ബ്ലോ​ക്കു​ക​ളി​ലാ​ണ് ഈ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. 12 ജി​ല്ല​ക​ളിൽ കൂ​ടി വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ചു​വ​രു​ന്നു. ഭ​ക്ഷ്യ​സു​ര​ക്ഷ​യും ഭ​ക്ഷ്യ​സ്വ​യം​പ​ര്യാ​പ്ത​ത​യും ല​ക്ഷ്യ​മി​ട്ട് ഉ​ടൻ ന​ട​പ്പാ​ക്കു​ന്ന ഭ​ക്ഷ്യ​സു​ര​ക്ഷാ ഭ​വ​നം പ​ദ്ധ​തി കാർ​ഷിക മേ​ഖ​ല​യി​ലെ വേ​റി​ട്ട സം​രം​ഭ​മാ​ണ് ജീ​വ. ഇ​തു​പ്ര​കാ​രം എ​ല്ലാ കു​ടും​ബ​ശ്റീ ഭ​വ​ന​ങ്ങ​ളി​ലും അ​ഞ്ചി​നം പ​ച്ച​ക്ക​റി വി​ത്തു​കൾ നൽ​കും. ആ​ദ്യ​ഘ​ട്ട​ത്തിൽ ഒ​രു ല​ക്ഷം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​തിൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്. നി​ല​വിൽ 55000 ഹെ​ക്ടർ സ്ഥ​ല​ത്ത് കു​ടും​ബ​ശ്റീ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ഇ​ത് 80000 ഹെ​ക്ട​റി​ലേ​ക്കു വ്യാ​പി​പ്പി​ക്കും. സം​സ്ഥാ​ന​ത്തി​ന്റെ ഉ​പ​ഭോ​ഗ​ത്തി​ന് ആ​വ​ശ്യ​മായ കോ​ഴി​യി​റ​ച്ചി ഉൽ​പാ​ദി​പ്പി​ച്ചു നൽ​കു​ന്ന​തി​നാ​യി കെ​പ്‌​കോ, മൃ​ഗ​സം​ര​ക്ഷണ വ​കു​പ്പ് എ​ന്നി​വ​യു​മാ​യി ചേർ​ന്ന് '​കേ​രള ചി​ക്കൻ' എ​ന്ന പ​ദ്ധ​തി​യും ഉ​ടൻ ന​ട​പ്പാ​ക്കും. ഇ​തി​നാ​യി കു​ടും​ബ​ശ്രീ ശൃം​ഖ​ല​യിൽ നി​ന്നും ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തി അ​യ്യാ​യി​രം യൂ​ണി​​​റ്റു​ക​ളാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തിൽ ആ​യി​രം യൂ​ണി​​​റ്റു​ക​ളാ​ണ് തു​ട​ങ്ങു​ക. ഇ​തി​ലൂ​ടെ ആ​യി​രം വ​നി​ത​കൾ​ക്ക് തൊ​ഴി​ലും വ​രു​മാ​ന​വും ഉ​റ​പ്പാ​ക്കാ​നാ​കും. ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ നിർ​ദ്ധ​ന​രായ യു​വ​തീ​യു​വാ​ക്കൾ​ക്ക് തൊ​ഴിൽ പ​രി​ശീ​ല​ന​വും തൊ​ഴി​ലും ഉ​റ​പ്പാ​ക്കു​ന്ന കേ​ന്ദാ​വി​ഷ്‌​കൃത പ​ദ്ധ​തി ദീൻ ദ​യാൽ ഉ​പാ​ധ്യായ ഗ്റാ​മീൺ കൗ​ശ​ല്യ യോ​ജ​ന​(​ഡി.​ഡി.​യു.​ജി.​കെ.​വൈ​)​യിൽ ക​മ്യൂ​ണി​​​റ്റി ട്രാ​ക്കി​ങ്ങ് സി​സ്​​റ്റം ഉ​ടൻ ത​ന്നെ ന​ട​പ്പാ​ക്കും. പ​ദ്ധ​തി വ​ഴി പ​രി​ശീ​ല​നം ല​ഭി​ച്ച മു​ഴു​വൻ പേ​രു​ടെ​യും സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് എ​ല്ലാ മാ​സ​വും വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഒ​രോ പ​ഞ്ചാ​യ​ത്തി​ലും നൈ​പു​ണ്യ ര​ജി​സ്​​റ്റർ നൽ​കും. പു​തിയ ആ​ളു​കൾ​ക്ക് ഇ​തിൽ ര​ജി​സ്​​റ്റർ ചെ​യ്യാ​നാ​കും. മൊ​ത്തം പ​രി​ശീ​ലന പ​രി​പാ​ടി​യു​ടെ അ​വ​സ്ഥ​യ​റി​യാൻ ഇ​തു വ​ഴി സാ​ധ്യ​മാ​കും. പൂർ​ണ​മാ​യും തൊ​ഴിൽ​ല​ഭ്യത കൈ​വ​രി​ച്ച യു​വ​ജ​ന​ങ്ങൾ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​ക​സ​ന​ത്തി​ലും സ്വ​യം​പ​ര്യാ​പ്ത​മാ​കു​ന്ന​തി​ലും വ​ലിയ പ​ങ്കു വ​ഹി​ക്കു​ന്നു. ഇ​പ്ര​കാ​രം സു​സ്ഥിര പ​ഞ്ചാ​യ​ത്തു​കൾ എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​നു ഡി.​ഡി.​യു.​ജി.​കെ.​വൈ പ​ദ്ധ​തി സ​ഹാ​യ​ക​ര​മാ​കു​ന്നു​ണ്ട്. ന​ഗ​ര​മേ​ഖ​ല​യി​ലും വ​ള​രെ മി​ക​വു​​​റ്റ പ്ര​വർ​ത്ത​ന​ങ്ങ​ളാ​ണ് കു​ടും​ബ​ശ്രീ ന​ട​ത്തി വ​രു​ന്ന​ത്. ദേ​ശീയ ന​ഗര ഉ​പ​ജീ​വന ദൗ​ത്യം​(​എൻ.​യു.​എൽ.​എം) പ്ര​ധാ​ന​മ​ന്ത്റി ആ​വാ​സ് യോ​ജന (​പി.​എം.​എ.​വൈ) എ​ന്നീ കേ​ന്ദ്രാ​വി​ഷ്‌​കൃത പ​ദ്ധ​തി​ക​ളു​ടെ നോ​ഡൽ ഏ​ജൻ​സി​യും കു​ടും​ബ​ശ്രീ​യാ​ണ്. പി.​എം.​എ.​വൈ പ​ദ്ധ​തി പ്ര​കാ​രം ഈ വർ​ഷം ന​ഗ​ര​പ്ര​ദേ​ശ​ത്തെ ഭ​വ​ന​ര​ഹി​തർ​ക്ക് 70000 വീ​ടു​കൾ കൂ​ടി നിർ​മി​ച്ചു നൽ​കും. ഇ​തി​നു​ള്ള ന​ട​പ​ടി​കൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സ്ഥ​ല​മു​ള്ള​വർ​ക്ക് ലൈ​ഫ്
പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ഭ​വ​ന​സ​മു​ച്ച​യ​ങ്ങൾ നിർ​മി​ച്ചു നൽ​കും. തെ​രു​വോര ക​ച്ച​വട സം​ര​ക്ഷണ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി തെ​രു​വോ​ര​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന സ്ത്രീ​കൾ​ക്ക് തൊ​ഴിൽ​പ​രി​ശീ​ല​ന​വും സർ​ട്ടി​ഫി​ക്കേ​ഷ​നും നൽ​കും.
അ​തി​ക്ര​മ​ങ്ങൾ നേ​രി​ടു​ന്ന സ്ത്രീ​കൾ​ക്കും കു​ട്ടി​കൾ​ക്കും ആ​വ​ശ്യ​മായ പി​ന്തു​ണ​യും സ​ഹാ​യ​വും ഉ​റ​പ്പാ​ക്കു​ന്ന കു​ടും​ബ​ശ്രീ സം​വി​ധാ​നം സ്‌​നേ​ഹി​ത​-​ജെൻ​ഡർ ഹെൽ​പ് ഡെ​സ്‌​ക് എ​ല്ലാ ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. നി​ല​വിൽ ആ​റു ജി​ല്ല​ക​ളിൽ ന​ട​പ്പാ​ക്കു​ന്നു. കൂ​ടാ​തെ കു​ടും​ബ​ശ്രീ മു​ഖേന ന​ട​പ്പാ​ക്കു​ന്ന അ​ര​ക്ഷി​താ​വ​സ്ഥ​യു​ടെ പ​ഠ​നം 140 പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു കൂ​ടി വ്യാ​പി​പ്പി​ക്കും. സ്ത്രീ​ക​ളു​ടെ ക​ഴി​വു വർ​ധി​പ്പി​ച്ച് സ​മൂ​ഹ​ത്തിൽ ത​ന്റേ​തായ ഇ​ടം സൃ​ഷ്ടി​ക്കു​ന്ന​തി​ന് അ​വ​രെ പ്രാ​പ്ത​രാ​ക്കുക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബ്‌​ളോ​ക്കു​ത​ല​ത്തിൽ അ​ഞ്ചു വീ​തം മാ​തൃ​കാ ജെൻ​ഡർ റി​സോ​ഴ്സ് സെ​ന്റ​റു​ക​ളും ആ​രം​ഭി​ക്കു​ന്നു​ണ്ട്. അ​യൽ​ക്കൂ​ട്ട​ങ്ങ​ളു​ടെ സാ​മ്പ​ത്തിക വി​നി​മ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്റ​വർ​ത്ത​ന​ങ്ങൾ ഡി​ജി​​​റ്റൈ​സ് ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​ണ് മ​​​റ്റൊ​ന്ന്. ര​ണ്ടര ല​ക്ഷം അ​യൽ​ക്കൂ​ട്ട​ങ്ങൾ​ക്ക് ഇ​തി​ന്റെ പ്ര​യോ​ജ​നം ല​ഭി​ക്കും. കു​ടും​ബ​ശ്രീ സം​സ്ഥാന മി​ഷ​ന്റെ തീ​രു​മാ​ന​ങ്ങൾ താ​ഴേ​ത​ട്ടി​ലേ​ക്കെ​ത്തി​ക്കാൻ വേ​ണ്ടി മൊ​ബൈൽ ആ​പ്ലി​ക്കേ​ഷൻ ഉൾ​പ്പെ​ടെ​യു​ള്ള സ​ങ്കേ​തിക വി​ദ്യ​കൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​യും ഇ​തോ​ടൊ​പ്പം ന​ട​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​നം. നി​ല​വിൽ പ​തി​മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളിൽ കു​ടും​ബ​ശ്രീ മാ​തൃക ന​ട​പ്പാ​ക്കി വ​രു​ന്നു. സ്ത്രീ ശാ​ക്തീ​ക​രണ ദാ​രി​ദ്റ്യ നിർ​മാർ​ജന മേ​ഖ​ല​യിൽ കൂ​ടു​തൽ നേ​ട്ട​ങ്ങൾ കൈ​വ​രി​ക്കാ​നു​ള്ള ഊർ​ജിത ശ്ര​മ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​വു​ക​യാ​ണ് കു​ടും​ബ​ശ്രീ ഇ​പ്പോൾ.
(കു​ടും​ബ​ശ്രീ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ടറാണ് ലേഖകൻ)

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ