ആയിരങ്ങൾ കൊണ്ടൊരു മലയാള സിനിമ റെഡി
August 11, 2017, 10:42 am
വെറും ഇരുപത്തയ്യായിരം രൂപയിൽ ഒരു മലയാള സിനിമ പൂർത്തിയായി. 70കളിലെയും 80കളിലെയും സിനിമാക്കാര്യമല്ല. നിലവിലെ ഒരു സിനിമയുടെ ബഡ്ജറ്റിനെക്കുറിച്ചാണ് പറയുന്നത്. കോടികൾ കടന്ന് ശതകോടികളുടെ ബഡ്ജറ്റിൽ മലയാള സിനിമ എത്തി നിൽക്കുമ്പോഴാണ് കാൽ ലക്ഷം രൂപയ്ക്ക് ഒരു സിനിമ ഷൂട്ടിംഗ് പൂർത്തിയാക്കി റിലീസിംഗിന് ഒരുങ്ങുന്നത്. വ്യത്യസ്തമായ കഥകൾ കൊണ്ടും മേക്കിംഗ് കൊണ്ടും അമ്പരപ്പിക്കുന്ന മലയാള സിനിമയിൽ നിന്നും മറ്റൊരു മാറ്റത്തിന്റെ കൊടുങ്കാറ്റാവുകയാണ് പോരാട്ടം എന്ന ചിത്രം. ഇതോടെ ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ചലച്ചിത്രം എന്ന പ്രത്യേകത കൂടി ഇനി മലയാളത്തിന് സ്വന്തം.

ബിലഹരിയാണ് പോരാട്ടം എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. പ്ലാൻ ബി ഇൻഫൊട്ടെയിൻമെന്റിന്റെ ബാനറിലാണ് ചിത്രം പൂർത്തിയാക്കുന്നത്. വെറും 15 ദിവസം കൊണ്ട് സംവിധായകന്റെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും വീടുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ബാലതാരമായി ശ്രദ്ധേയയായ ശാലിൻ സോയയാണ് നായിക. ശാലിൻ സോയ നായികയാകുന്ന ആദ്യ ചിത്രമാണിത്. നവജിത് നാരായണൻ, വിനീത് വാസുദേവൻ, സജിൻ ചെറുകയിൽ തുടങ്ങി നിരവധി പുതുമുഖങ്ങൾ സിനിമയുടെ ഭാഗമായെത്തുന്നു.

തിരക്കഥ ഇല്ല എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ലൊക്കേഷനിൽ കഥാപാത്രങ്ങളിൽ നിന്ന് കഥ വളർത്തുന്ന സ്ട്രാറ്റജി ആണ് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്. ശ്രീരാജ് രവീന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

പരസ്യ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് ശ്രീരാജ് രവീന്ദ്രൻ.. എഡിറ്റിംഗ്: ആകാശ് ജോസഫ് വർഗീസ്, സംഗീതം: മുജീബ് മജീദ്.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ