ചുംബന കേമി ദീപിക തന്നെ
August 11, 2017, 11:00 am
ഏറ്റവും ഹോട്ടസ്റ്റായ ഇംഗ്ലീഷ് കിസ് നൽകിയത് ആരാണെന്ന ചോദ്യത്തിനു ബോളിവുഡ് സുന്ദരൻ രൺവീർ സിംഗ് നൽകിയ മറുപടിയാണ് ഇപ്പോൾ ബി ടൗണിലെ സംസാര വിഷയം. തനിക്ക് ചുടുചുംബനം നൽകിയത് കാമുകി ദീപിക പദുകോണെന്നാണ് രൺവീർ നൽകിയിരിക്കുന്ന ഉത്തരം. നേഹ ധുപിയയുടെ ഒരു ചാറ്റ് ഷോയ്ക്കിടയിലാണ് രൺവീറിനു നേരേ ഈ കുസൃതി ചോദ്യം വന്നത്.

യുവതാരങ്ങളിൽ ഏറ്റവുമധികം ചുംബന രംഗങ്ങളിൽ അഭിനയിച്ചിട്ടുള്ള താരമാണ് രൺവീർ സിംഗ്. കഴിഞ്ഞ അഞ്ചു വർഷമായി ദീപികയും രൺവീറും പ്രണയത്തിലുമാണ്. അടുത്തിടെ ഇരുവരും വേർപിരിഞ്ഞതായി വാർത്തകൾ വന്നിരുന്നു. ഹോളിവുഡിൽ ശ്രദ്ധ പതിപ്പിക്കുന്നതിനായി ദീപിക രൺവീറിന്റെ പ്രണയം കണ്ടില്ലെന്ന് നടിക്കുന്നുവെന്നാണ് വാർത്തകൾ വന്നത്.

എന്നാൽ, ഈ ഷോയിലെ ഉത്തരത്തോടെ അത്തരം ഗോസിപ്പുകൾക്കും രൺവീർ ഫുൾസ്റ്റോപ്പിട്ടിരിക്കുകയാണ്. സഞ്ജയ് ലീല ബൻസാലിയുടെ രാംലീല എന്ന ചിത്രത്തിൽ ഇരുവരുടെയും ചുംബന രംഗം ഏറെ കൈയടി നേടിയിരുന്നു. ബൻസാലിയുടെ തന്നെ പദ്മാവതിയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ