Saturday, 19 August 2017 7.07 AM IST
ചൈനയ്‌ക്ക് നൊമ്പരമായി മെയിഡ് ഇൻ ഇന്ത്യാ ഉത്പന്നങ്ങൾ
August 11, 2017, 5:08 pm
ബീജിംഗ്: അതിർത്തിയിൽ ഇന്ത്യാ-ചെെന ശീതയുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ചെെനയ്‌ക്ക് ഇന്ത്യയിൽ നിന്നും മറ്റൊരു തിരിച്ചടി കൂടി. മെയ്ഡ് ഇൻ ഇന്ത്യ പദ്ധതി ചൈനീസ് ഉൽപന്നങ്ങൾക്ക് വൈകാതെ തന്നെ വൻ ഭീഷണിയാകുമെന്നാണ് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് ലേഖനം സൂചിപ്പിക്കുന്നത്. ചെെനീസ് ഉത്പന്നങ്ങളെ തള്ളി മെയ്ഡ് ഇൻ ഇന്ത്യാ ഉത്പന്നങ്ങൾ പത്ത് വർഷത്തിനുള്ളിൽ ലോകത്തിലെ നിർമാണ മേഖലയിൽ ഉദിച്ചുയരുന്ന നക്ഷത്രമാവുമെന്നാണ് ഗ്ലോബൽ ടെെംസ് റിപ്പോർട്ട് ചെയ്യുന്നത്.

കുറഞ്ഞ കൂലി സാദ്ധ്യതയും പുതിയ ഉപഭോക്താക്കളും ഇന്ത്യൻ നിർമാണ മേഖലയുടെ ശക്തിയാണെങ്കിലും ചെെനീസ് ഉത്പന്നങ്ങളോട് മത്സരിക്കാൻ നിലവിൽ ഇതൊന്നും പോരെന്നും റിപ്പോർട്ടിലുണ്ട്. പ്രത്യേകിച്ച് നിത്യജീവിതത്തിന് ആവശ്യമായ ഉത്പന്നങ്ങളുടെ നിർമാണത്തിൽ ഇന്ത്യ ഇപ്പോഴും വളരെ പിന്നിലാണെന്നും ഇക്കാര്യത്തിൽ ചെെനയെ മറികടക്കാൻ ഇന്ത്യ പത്ത് വർഷമെങ്കിലും കാത്തിരിക്കണമെന്നും ഗ്ലോബൽ ടെെംസ് വ്യക്തമാക്കുന്നു.

വിലക്കുറവിന്റെ കാര്യത്തിൽ പെട്ടെന്ന് ചൈനയെ മറികടക്കാനാവില്ല. വർഷങ്ങളുടെ പരിശ്രമത്തിനു ശേഷം ഇന്ത്യയ്‌ക്ക് ചൈനീസ് ഉൽപന്നങ്ങളെ മാറ്റിനിർത്താനാകും. എന്നാൽ ഒരുരാത്രി കൊണ്ട് ഇത് നടപ്പിലാക്കാനാവില്ലെന്നും ലേഖനത്തിൽ പറയുന്നുണ്ട്. മെയ്ഡ് ഇൻ ഇന്ത്യയ്‌ക്ക് കീഴിൽ ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനികൾ ചേരുന്നത് സംബന്ധിച്ചും ലേഖനം സൂചിപ്പിക്കുന്നുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ