Tuesday, 22 August 2017 10.26 PM IST
സംഘർഷം മുറുകുന്നു: അതിർത്തിയിലേക്ക് കൂടുതൽ സൈന്യത്തെ അയച്ച് ഇന്ത്യ
August 11, 2017, 10:31 pm
ന്യൂ​ഡ​ൽ​ഹി: സംഘർഷം നിലനിൽക്കുന്ന ഇന്ത്യ- ഭൂട്ടാൻ- ചൈന സംഗമസ്ഥാനമായ ഡോംഗ്‌ലാംഗിലേക്ക് ഇ​ന്ത്യ കൂ​ടു​ത​ൽ സൈ​ന്യ​ത്തെ അ​യ​ച്ച​താ​യി റി​പ്പോ​ർ​ട്ട്. അ​രു​ണാ​ച​ൽ പ്ര​ദേ​ശിലെ സൈ​നി​ക​ർ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​തി​നാ​യാ​ണ് ഈ ​നീ​ക്ക​മെ​ന്നാ​ണ് സൂ​ച​ന. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ലഭിച്ചിട്ടില്ല.


അതേസമയം, ഡോംഗ്‌ലാംഗിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ ഇന്ത്യൻ സൈന്യം നിഷേധിച്ചു. അതിർത്തിയിൽ ചൈനീസ് സൈനിക നീക്കം കുറച്ചധികം ശക്തിപ്പെട്ടിട്ടുണ്ടെങ്കിലും നിലവിൽ ആശങ്കപ്പെടാനൊന്നുമില്ലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

അതിർത്തിയിൽ ചൈനീസ് സൈന്യം ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം നടത്തിയാൽ ഒരാഴ്‌ച മുമ്പെങ്കിലും ഇന്ത്യയ്‌ക്ക് അറിയാൻ കഴിയും. ഇന്ത്യൻ സൈന്യത്തിന്റെ മികച്ച പരിശീലനം നേടിയ നിരവധി ട്രൂപ്പുകളെ മേഖലയിൽ 'നോ വാർ, നോ പീസ്' മോഡിൽ വിന്യസിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ചൈനീസ് സൈന്യത്തിന് തിരിച്ചടി നൽകാൻ ഇവർ സജ്ജരാണെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. മേഖലയിൽ നിന്നും ആരെയും ഒഴിപ്പിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ ജനങ്ങളിൽ പരിഭ്രാന്തി പരത്തരുതെന്നും ഒരു സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.

മൂ​ന്നു​മാ​സ​മാ​യി തു​ട​രു​ന്ന സം​ഘ​ർ​ഷാ​വ​സ്ഥ​യി​ൽ​നി​ന്ന് പി​ൻ​മാ​റാ​ൻ ത​യാ​റ​ല്ലെ​ന്ന കടുത്ത നിലപാടിലാണ് ഇ​രു​രാ​ജ്യ​ങ്ങ​ളും. ജൂ​ണ്‍ 16ന് ​സി​ക്കിം അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന ഡോംഗ്‌ലാംഗിൽ ചൈ​നീ​സ് സേ​ന റോ​ഡ് നി​ർ​മി​ക്കു​ന്ന​ത് ഇ​ന്ത്യ ത​ട​ഞ്ഞ​തോ​ടെ​യാ​ണ് മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​ത്. ഭൂ​ട്ടാ​ന്റെ പ്ര​ദേ​ശ​ത്തെ ചൈനയുടെ അ​ന​ധി​കൃ​ത നി​ർ​മാ​ണം ത​ട​യാ​ൻ ഇ​ന്ത്യ​ൻ സേ​ന അ​വി​ടേ​ക്കു ചെ​ല്ലു​ക​യാ​യി​രു​ന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ