വെള്ളം നൽകിയ സൗന്ദര്യം
August 12, 2017, 8:54 am
ബാഹുബലി രണ്ടാംഭാഗത്തിലെ കത്തുന്ന സൗന്ദര്യം കൊണ്ട് ഇന്ത്യ മുഴുവൻ ആരാധകരെ സൃഷ്ടിച്ച താരമാണ് അനുഷ്‌ക ഷെട്ടി. ഇതോടെ അനുഷ്‌ക തടി കുറയ്ക്കുന്നതും കൂട്ടുന്നതുമൊക്കെ വലിയ വാർത്തകളാകുകയും ചെയ്തു. ഇത്രയും ആരാധകരുള്ള അനുഷ്‌കയുടെ സൗന്ദര്യരഹസ്യം എന്താണെന്നറിയേണ്ടേ ? വെള്ളം കുടിക്കുന്നതാണ് തന്റെ സൗന്ദര്യത്തിന്റെ പ്രധാന രഹസ്യം എന്നാണ് അനുഷ്‌ക പറയുന്നത്. ഒരു ദിവസം ആറു ലിറ്റർ വെള്ളം വരെ അനുഷ്‌ക കുടിക്കും. കണ്ണിൽ കണ്ടതെല്ലാം വലിച്ചു വാരി തിന്നില്ല. ബ്രഡും തേനുമാണ് പ്രഭാത ഭക്ഷണമായി കഴിക്കുന്നത്.

ബ്യൂട്ടി പാർലറിൽ പോകാറില്ല. കഴിക്കാനാണെങ്കിലും മുഖത്ത് പുരട്ടാനാണെങ്കിലും തേൻ ഉപയോഗിക്കും. ഇത് ചർമ്മത്തെ മൃദുലവും തിളക്കമുള്ളതുമാക്കുന്നു.നാരങ്ങ ഉപയോഗിച്ച് കാലുകളിലെ കറുത്ത പാടും കളയും. മുടിയുടെ കാര്യത്തിലും കൃത്രിമമായി ഒന്നും ചെയ്യാറില്ല. നന്നായി എണ്ണ തേച്ചു കുളിക്കും. ഒലീവ് ഓയിലും വെളിച്ചെണ്ണയുമാണ് ഉപയോഗിക്കുന്നത്. സ്ഥിരമായി യോഗ ചെയ്യുന്നതാണ് ശരീരം ഫിറ്റായി ഇരിക്കുന്നതിന്റെ രഹസ്യം. മുപ്പത് മിനിട്ട് വ്യായാമം ചെയ്യും. പച്ചക്കറികളും പഴങ്ങളും മാത്രമാണ് അനുഷ്‌കയുടെ ഭക്ഷണം. രാത്രി എട്ടു മണി ആവുന്നതോടെ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടക്കും.സൗന്ദര്യത്തിന്റെ കാര്യത്തിൽ ഉറക്കത്തിനും പ്രധാന പങ്കുണ്ടെന്നാണ് അനുഷ്‌ക പറയുന്നത്.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ