Saturday, 19 August 2017 7.05 AM IST
കർ​​​ക്ക​​​ട​​​ക​​​ത്തിൽ കാ​​​ക്കാം കാ​​​ന്തി​​​യും ക​​​രു​​​ത്തും
August 12, 2017, 10:56 am
ക​‌ർ​ക്ക​ട​കം ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​ന് ഏ​റ്റ​വും ഉ​ചി​ത​മായ കാ​ല​മാ​ണ്. ഭാ​ര​ത​ത്തി​ന്റെ പാ​ര​മ്പ​ര്യ ചി​കി​ത്സാ രീ​തി​യാ​ണ് ആ​യു​‌ർ​വേ​ദം. ഋ​തു​ച​ര്യ​ക​ളെ​പ്പ​റ്റി​യും ആ​യുർ​വേ​ദ​ത്തിൽ കൃ​ത്യ​മാ​യി പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്. കാ​­​ലാ​­​വ​­​സ്ഥാ മാ​റ്റം കൊ​ണ്ട് ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന പ്ര​തി​കൂ​ലാ​വ​സ്ഥ​ക​ളെ ചെ​റു​ക്കാൻ ഋ​തു​ച​ര്യ സ​ഹാ​യി​ക്കു​ന്നു. ഈ ഋ​തു​ച​ര്യ പ​രി​പാ​ലി​ക്കു​ന്ന​തി​ന് പ്ര​ത്യേക ശ​രീര പ​രി​പാ​ലന നി​‌ർ​ദേ​ശ​ങ്ങ​ളു​മു​ണ്ട്. ശ​രീ​ര​ത്തെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള അ​ത്യു​ത്ത​മ​മായ മാ​സ​മാ​ണ് കർ​ക്ക​ട​കം. വി​വിധ ചി​കി​ത്സാ രീ​തി​ക​ളാ​ണ് കർ​ക്ക​ട​ക​ത്തിൽ ആ​യുർ​വേ​ദം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ശ​­​രീ​­​ര​­​ത്തി​ലും ത​­​ല​­​യി​ലും ഒ​രു​­​പോ​­​ലെ ഔ​ഷധ എ​­​ണ്ണ തേ​­​ച്ച് പി​­​ടി​­​പ്പി​­​ച്ച് തി​­​രു​­​മ്മു​­​ന്ന ആ​യുർ​വേ​ദ​ത്തി​ലെ രീ​തി​യാ​ണ് അ​­​ഭ്യ​­​നം​­​ഗം. ര​­​ക്ത​­​യോ​­​ട്ടം വർ​ദ്ധി​­​പ്പി​­​ക്കാ​നും സ​­​മ്മർ​­​ദ്ധ​വും ക്ഷീ​­​ണ​വും അ​ക​­​റ്റി പു​­​ത്ത​­​നു​­​ണർ​വേ​കാ​നും ഈ ചി​കി​ത്സ സ​ഹാ​യി​ക്കും. ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന മ​റ്റൊ​രു ചി​കി​ത്സ​യാ​ണ് ധാ​­​ര. ത​ല​­​ക്കു മു​­​ക​­​ളിൽ സ്ഥാ​­​പി​­​ച്ച പാ​­​ത്ര​­​ത്തി​­​ലൂ​­​ടെ നെ​റ്റി​­​യി​­​ലേ​ക്ക് ഔ​­​ഷ​­​ധ​­​മൂ​­​ല്യ​­​മു​­​ള്ള എ​ണ്ണ​­​യോ ഔ​­​ഷ​­ധ പ്ര​­​യോ​­​ഗം ന​­​ട​ത്തി​­യ പാ​ലോ ധാ​­​ര​യാ​യി ഒ​­​ഴു​­​ക്കു​­​ന്ന രീ​­​തി​­​യാ​­​ണി​ത്. ഉ​­​റ​­​ക്ക​­​മി​ല്ലാ​­​യ്­​മ, ത​ല​­​വേ​ദ​­​ന, മാ​­​ന​സി​­ക സ​­​മ്മർ​­​ദ്ദം എ​ന്നി​­വ അ​­​ക​­​റ്റു​­​ക​യും ഓർ​­​മ​ശ​­​ക്തി വീ​ണ്ടെ​ടു​­​ക്കു​­​ക​യും ചെ​­​യ്യു​­​ന്ന ചി​കി​ത്സാ​രീ​തി​യാ​ണ് ധാ​ര.

ചൂ​ടാ​ക്കിയ ധാ​­​ന്യം തു​­​ണി​­​ക്കി​­​ഴി​­​യിൽ കെ​­​ട്ടി ശ​­​രീ​­​രം മു​­​ഴു​­​വ​­​നും ഉ​­​ഴി​­​യു​­​ന്ന​­​താ​­​ണ് ന​­​വ​­​ര​­​ക്കി​­​ഴി ചി​­​കി​­​ത്സ. ഔ​­​ഷ​­​ധ​­​ക്കൂ​­​ട്ടു​­​ക​­​ള​­​ട​ങ്ങി​­യ ഇ​­​ല​­​കൾ, വി​വി​­ധ ത​­​രം ധാ​­​ന്യ​­​ങ്ങൾ എ​ന്നി​­വ കി​­​ഴി​­​യി​­​ലു​­​ണ്ടാ​­​കും. ന​­​ടു​­​വേ​ദ​­​ന, വാ​­​ത​­​രോ​ഗം, സ്‌​­​പോ​ണ്ടി​­​ലൈ​­​റ്റി​സ്, പേ​­​ശി വ​­​ലി​­​വ് തു​­​ട​­​ങ്ങി​­​യ​വ​­​ക്ക് അ​­​ത്യു​­​ത്ത​മ​മാ​­​ണി​­​ത്. ശ​രീ​ര​ത്തി​ന് പു​ത്തൻ ഉ​ണർ​വേ​കു​ന്ന ആ​യുർ​വേദ ചി​കി​ത്സാ രം​ഗ​ത്തെ എ​റ്റ​വും ഫ​­​ല​­​പ്ര​­​ദ​മാ​­യ രീ​­​തി​­​യാ​­​ണ് പി​ഴി​ച്ചിൽ. പ്ര​­​ത്യേ​­ക അ​­​ള​­​വിൽ ചൂ​­​ടാ​ക്കി​­യ ഔ​­​ഷ​­ധ എ​­​ണ്ണ തേ​­​ച്ച് ശ​­​രീ​­​രം മു​­​ഴു​­​വ​നും തി​­​രു​­​മ്മും. ശ​­​രീ​­​ര​­​ത്തി​­​ന്റെ നാ​­​ഡി ഞ​­​ര​­​മ്പു​­​കൾ​­​ക്ക് പു​­​ത്ത​­​നു​­​ണർ​വ് ന​ല്‍​­​കി ശ​­​രീ​ര​­​ത്തെ ബ​­​ല​­​പ്പെ​­​ടു​­​ത്തും. ആ​­​മ​­​വാ​­​തം തു​­​ട​­​ങ്ങി​­​യ​­​വ​­​ക്കും യോ​­​ജി​­​ച്ച ചി​­​കി​­​ത്സ​­​യാ​­​ണി​­​ത്. ഉ​­​റ​­​ക്ക​­​മി​ല്ലാ​­​യ്­​മ, മൈ​­​ഗ്രേൻ (​ചെ​­​ന്നി​­​ക്കു​­​ത്ത്), ര​­​ക്ത​­​സ​­​മ്മർ​­​ദ്ദം എ​ന്നി​വ​യ്‌​ക്ക് ത​ളം വ​യ്‌​ക്കൽ ഏ​റ്റ​വും അ​നു​യോ​ജ്യ​മായ രീ​തി​യാ​ണ്.

ശ​­​രീ​­​ര​­​ത്തി​­​ന്റെ പ്ര​തി​­​രോ​­​ധ​­​ശേ​­​ഷി വർ​­​ധി​­​പ്പി​­​ക്കു​­​ന്ന ചി​­​കി​­​ത്സ​യാ​ണ് പ​ഞ്ച​കർ​മ്മ. ശ​­​രീ​­​ര​­​ത്തി​­​ലെ മാ​­​ലി​­​ന്യ​­​ങ്ങൾ പു​­​റ​­​ന്ത​­​ള്ളു​­​ന്ന വി​­​രേ​­​ച​നം, വ​­​മ​നം, മൂ​­​ക്കി​­​ലൂ​­​ടെ ഔ​­​ഷ​­​ധ​­​ങ്ങൾ വ​­​ലി​­​ച്ചെ​­​ടു​­​ക്കു​­​ന്ന ന​­​സ്യം, ക​­​ഷാ​­​യ​­​വ​­​സ്­​തി, സ്‌​­​നേ​­​ഹ​­​വ​­​സ്­​തി തു​­​ട​­​ങ്ങി​­​യ​­വ അ​ഞ്ച് കർ​മ്മ​ങ്ങൾ അ​ട​ങ്ങി​യ​താ​ണ് പ​ഞ്ച​കർ​മ്മ. കർ​ക്ക​ടക മാ​സ​ത്തിൽ ക​ഞ്ഞി​യും സൂ​പ്പും ക​ഴി​ച്ചും ആ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ