അനിൽ കപൂറിനെ തോൽപിച്ച് ഭാവന
August 12, 2017, 11:55 am
മോഹൻലാൽ ചിത്രം നരസിംഹത്തിലെ പാട്ടിന് ഡാൻസ് ചെയ്യുന്ന നടി ഭാവനയുടെയും ബോളിവുഡ് സുന്ദരൻ അനിൽ കപൂറിന്റെയും വീഡിയോ വൈറലാകുന്നു. ഏഷ്യാനെറ്റും ആനന്ദ് ടിവിയും ചേർന്ന് നടത്തിയ അവാർഡ് നിശയിലായിരുന്നു ഇരുവരുടെയും സൂപ്പർ ഡാൻസ്. അനിൽ കപൂറിനോട് മലയാളത്തിലെ ഒരു ഗാനത്തിന് നൃത്തം ചെയ്യാൻ അവതാരക ആവശ്യപ്പെടുകയായിരുന്നു. കൂട്ടിന് ഭാവനയെയും വേദിയിലേക്ക് ക്ഷണിച്ചു. ആദ്യം മടിച്ചു നിന്നെങ്കിലും ഭാവനയും ഒപ്പം ചേർന്നു. തുടർന്ന് ഇരുവരും തകർത്താടി. അവസാനം അനിൽ കപൂർ മുട്ടുമടക്കി ഭാവനയെ നോക്കി തൊഴുകയും ചെയ്തു. തന്റെ ഡാൻസ് മലയാള സിനിമയിലെ സംവിധായകർക്കും നിർമ്മാതാക്കൾക്കും ഇഷ്ടപ്പെട്ടു കാണുമെന്ന് വിശ്വസിക്കുന്നുവെന്നാണ് അനിൽ കപൂർ മറുപടി പ്രസംഗത്തിൽ പറഞ്ഞത്. എന്നും മലയാള സിനിമയോട് വലിയ താത്പര്യം കാട്ടുന്ന നടനാണ് അനിൽ കപൂർ. മോഹൻലാൽ പ്രിയദർശൻ ചിത്രമായ ചന്ദ്ര ലേഖയിൽ അതിഥി താരമായി അനിൽ കപൂർ അഭിനയിച്ചിട്ടുണ്ട്.

അതേ അവാർഡ് നിശയിൽ തന്നെ അനിൽ കപൂർ ഹാളിലേക്ക് കടന്നു വന്നപ്പോൾ മഞ്ജു വാര്യരും ഭാവനയും ഗൗനിക്കാതിരുന്നതും ഏറെ ചർച്ചയായിരുന്നു. അനിൽ കപൂർ ഇരുവരെയും നോക്കി അഭിവാദ്യം ചെയ്‌തെങ്കിലും ഒന്നു ചിരിച്ചു കാണിച്ചതല്ലാതെ കാര്യമായി ഗൗനിച്ചില്ല. തുടർന്ന് അഭിവാദ്യം ചെയ്തത് നിവിൻ പോളിയെ ആയിരുന്നു. അനിൽ കപൂറിനെ കണ്ട ഉടൻ എണീറ്റ് നിന്നു കൈകൂപ്പി വണങ്ങി നിവിൻ ആദരവ് കാട്ടി. നിവിന്റെ വിനയം കണ്ട് എഴുന്നേറ്റ് നിൽക്കാത്തതിന്റെ ചമ്മലോടെ ഇരുവരും ഇരിക്കുന്ന വീഡിയോയും വൈറലായിരുന്നു. നിവിന് മികച്ച നടനുള്ള പുരസ്‌കാരം സമ്മാനിച്ചത് അനിൽ കപൂറായിരുന്നു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ