സുഹൃത്തുക്കളായാൽ ഇങ്ങനെ ഉപദേശിക്കണം
August 12, 2017, 11:57 am
ഒരു സുഹൃത്തെന്നു വച്ചാൽ കൂടെയുള്ള ആളിന് നന്മ മാത്രം വരണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കണം. നമ്മുടെ തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാളിന്റെ സുഹൃത്തിനെപ്പോലെ. നടി സിനിമയിൽ വന്ന് വർഷം മൂന്നു കഴിഞ്ഞിട്ടും മികച്ച അവസരങ്ങൾ ലഭിക്കാത്തതിൽ ദുഃഖിതയായിരുന്നു. വരുന്ന ചാൻസിൽ ഗ്ലാമർ കൂടുതലായി ആവശ്യപ്പെടുന്നതിനാൽ ഒഴിഞ്ഞുമാറുകയും ചെയ്തു. അപ്പോഴാണ് ഒരു സുഹൃത്ത് കാജലിനെ ഉപദേശിച്ചത്. ഇങ്ങനെ മൂടിക്കെട്ടി നടന്നാൽ ഒരിക്കലും മുൻനിര നായികയാകാൻ കഴിയില്ല. ഗ്ലാമറസായാലേ കാര്യമുള്ളൂ. കാജലിന്റെ നിലവിലെ ചിന്താഗതികൾ തെറ്റാണ് എന്ന് പറഞ്ഞു. സുഹൃത്തിന്റെ ഉപദേശം ശിരസാവഹിച്ചതോടെ ആരെയും അമ്പരപ്പിക്കുന്ന മാറ്റമാണ് കാജലിൽ പിന്നീട് കണ്ടത്.

സിനിമയിൽ ശരീരം പ്രദർശിപ്പിക്കാൻ ഇഷ്ടമല്ലാതിരുന്ന കാജൽ സുഹൃത്തിന്റെ ഉപദേശത്തോടെ പൊതു വേദികളിലും മാറിടവും മറ്റ് ശരീര ഭാഗങ്ങളും തുറന്ന് കാണിക്കുന്ന വേഷങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. കാജലിന്റെ അതിരുവിട്ട ചില വേഷങ്ങൾ വിമർശനങ്ങൾ വിളിച്ചുവരുത്തിയ സംഭവങ്ങളുമുണ്ട്. ഒരു ഇംഗ്ലീഷ് മാഗസീനിന്റെ കവർ ഫോട്ടോയിൽ ടോപ്‌ലെസായി എത്തിയാണ് കാജൽ തന്റെ ഗ്ലാമർ ലോകത്ത് തുടക്കം കുറിച്ചത്.

പ്രതിഫലം കുത്തനെ കൂട്ടി
ഗ്ലാമറായതോടെ കാജലിനെത്തേടി നിരവധി അവസരങ്ങളാണ് എത്തിയത്. ഇതോടെ പ്രതിഫലം ഇരട്ടിയായി താരം വർദ്ധിപ്പിക്കുകയും ചെയ്തു. സിനിമ ഏതായാലും എത്ര ഗ്ലാമറസായാലും പ്രതിഫലം കൃത്യമായി കിട്ടണമെന്നതായിരുന്നു പിന്നീട് കാജലിന്റെ പോളിസി. നിലവിൽ തെന്നിന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നായികമാരിൽ ഒരാളാണ് കാജൽ. അജിത്തിനൊപ്പം വിവേകം, വിജയുടെ നായികയായി മെർസൽ, നന്ദമുരി കല്യാണ രാമനൊപ്പം എം.എൽ.എ എന്നീ ചിത്രങ്ങളിൽ നായികയായി അഭിനയിക്കുകയാണ് കാജൽ ഇപ്പോൾ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ