Tuesday, 22 August 2017 10.25 PM IST
യുദ്ധടാങ്കുകൾ പണിമുടക്കി: സൈനിക മത്സരത്തിൽ നിന്ന് ഇന്ത്യ പുറത്തായി
August 12, 2017, 12:16 pm
മോസ്‌കോ: റഷ്യയിലെ ആൽബിനോയിൽ നടന്ന സൈനിക മത്സരത്തിൽ നിന്ന് ഇന്ത്യ പുറത്തായി. യന്ത്രതകരാറുകളെ തുടർന്ന് ഇന്ത്യയുടെ ടി-90 യുദ്ധടാങ്കുകൾ പണിമുടക്കിയതിനാലാണ് സൈനിക മത്സരത്തിൽ നിന്ന് ഇന്ത്യയ്‌ക്ക് പിന്മാറേണ്ടി വന്നത്.
മത്സരത്തിൽ പങ്കെടുത്ത മറ്റു രാജ്യങ്ങൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തി മൂന്ന് റൗണ്ടുകളിലും ഒന്നാം സ്ഥാനം നേടാൻ ഇന്ത്യൻ ടാങ്കുകൾക്ക് കഴിഞ്ഞിരുന്നു. എന്നാൽ അവസാന റൗണ്ടിൽ ടാങ്കുകൾക്കുണ്ടായ തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെയാണ് ഇന്ത്യയ്ക്ക് പുറത്താകേണ്ടി വന്നത്.

19 രാജ്യങ്ങൾ പങ്കെടുക്കുന്ന സൈനിക മത്സരത്തിൽ റഷ്യ, ബെലാറസ്, കസാഖിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങൾ അവസാന റൗണ്ടിൽ കടന്നിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ