Tuesday, 22 August 2017 10.24 PM IST
സൗകര്യമുള്ളപ്പോൾ ഹാജരാവും: പി.സി.ജോർജ്
August 12, 2017, 1:48 pm
കോട്ടയം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട യുവനടിക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ ഹാജരാവാൻ വനിതാകമ്മിഷൻ നോട്ടീസ് അയച്ചാൽ സൗകര്യമുള്ളപ്പോൾ ഹാജരാവുമെന്ന് പി.സി.ജോർജ് എം.എൽ.എ പറഞ്ഞു. തന്നെ തൂക്കിക്കൊല്ലാൻ വിധിക്കാനൊന്നും കമ്മിഷന് സാധിക്കില്ലല്ലോയെന്നും ജോർജ് പരിഹസിച്ചു.

സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുന്നതിനും സ്‌പീക്കറുടെ അനുമതിയോടെ എം.എൽ.എയുടെ മൊഴി രേഖപ്പെടുത്തുന്നതിനും കമ്മിഷന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ഡയറക്ടർ വി.യു. കുര്യാക്കോസിന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈൻ നിർദ്ദേശം നൽകിയിരുന്നു.

പുരുഷന്മാർക്കും ഇവിടെ ജീവിക്കണം. മാന്യമായി ജീവിക്കുന്ന സ്ത്രീകൾക്കായി ഉണ്ടാക്കിയ നിയമങ്ങൾ പീറപ്പെണ്ണുങ്ങൾ ദുരുപയോഗം ചെയ്യുകയാണ്. ഇവരുടെയൊക്കെ തനിനിറം താൻ പുറത്തു കൊണ്ടുവരുമെന്നും ജോർജ് പറഞ്ഞു,​
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ