Tuesday, 22 August 2017 10.29 PM IST
ഡോംഗ്‌ലോംഗ്: ഇന്ത്യയുടേത് പക്വമായ നടപടി, ചൈനയുടേത് പിടിവാശിയെന്നും അമേരിക്ക
August 12, 2017, 5:45 pm
വാഷിംഗ്‌ടൺ: ഡോംഗ്‌ലോംഗിലെ ഇന്ത്യയുടെ നിലപാട് പക്വമാർന്നതാണെന്ന് അമേരിക്ക. അമേരിക്കൻ പ്രതിരോധ വക്താവായ ജെയിംസ് ആർ ഹോംസാണ് ഇന്ത്യയ്‌ക്ക് പിന്തുണ അറിയിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഡോംഗ്‌ലോംഗ് വിഷയത്തിൽ ന്യൂഡൽഹി ഇതുവരെ കൈക്കൊണ്ട നിലപാടുകൾ ശരിയായിരുന്നു. പ്രശ്‌നത്തിൽ നിന്ന് പിൻവാങ്ങുകയോ ചൈനയുടെ അതേ സ്വരത്തിൽ മറുപടി നൽകി പ്രശ്‌നങ്ങൾ വഷളാക്കുകയോ ഇന്ത്യ ചെയ്‌തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കൗമാരക്കാരനായ ദുശ്ശാഠ്യക്കാരനെ പോലെയാണ് ചൈന പെരുമാറുന്നതെന്നും ജെയിംസ് ഹോംസ് വിമർശിച്ചു.

തങ്ങളുടെ ഏറ്റവും പ്രബലമായ അയൽരാജ്യവുമായി ചൈന അതിർത്തിത്തർക്കങ്ങളിൽ ഏർപ്പെടുന്നത് വിചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ