Saturday, 19 August 2017 7.12 AM IST
കാജോൾ, ജോയ് ആലുക്കാസിന്റെ ബ്രാൻഡ് അംബാസഡർ
August 13, 2017, 5:18 am
കൊച്ചി: പ്രമുഖ ബോളിവുഡ് താരം കാജോൾ ദേവ്‌ഗൺ ആഗോള റീട്ടെയിൽ ജുവലറി ശൃംഖലയായ ജോയ് ആലുക്കാസിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി. വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങളിലൂടെ, സ്വതസിദ്ധമായ അഭിനയത്തികവുകൊണ്ട് പ്രേക്ഷകരുടെ മനം കീഴടക്കിയ കാജോളിന്റെ ആകർഷീണയതയും പ്രതിഭയും ബ്രാൻഡിന്റെ പ്രതിച്‌ഛായ വർദ്ധിപ്പിക്കുമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.
ജോയ് ആലുക്കാസ് ബ്രാൻഡ് ആഭരണങ്ങളുടെ ആരാധികയാണ് താനെന്നും ഏറെ ആവേശത്തോടെയാണ് ബ്രാൻഡ് അംബാസഡർ സ്ഥാനം സ്വീകരിക്കുന്നതെന്നും കാജോൾ പറഞ്ഞു. ജോയ് ആലുക്കാസ് എന്ന വ്യക്തിയുടെ വിജയം പ്രചോദനമേകുന്നതാണെന്നും കാജോൾ പറഞ്ഞു. ഇന്ത്യ, യു.എ.ഇ., യു.കെ., അമേരിക്ക, കാനഡ, സിംഗപ്പൂർ, മലേഷ്യ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, ബഹ്‌റിൻ, കുവൈറ്ര് തുടങ്ങിയ രാജ്യങ്ങളിലായി 140 ഷോറൂമുകൾ ജോയ് ആലുക്കാസിനുണ്ട്. ജോയ് ആലുക്കാസിന്റെ ബ്രാൻഡ് അംബാസഡറായി കാജോളിനെ സ്വാഗതം ചെയ്യുന്നുവെന്നും കാജോൾ വേഷമിടുന്ന ജോയ് ആലുക്കാസ് പരസ്യചിത്രങ്ങൾ തയ്യാറായി വരികയാണെന്നും ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ജോൺപോൾ ആലുക്കാസ് പറഞ്ഞു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ