Tuesday, 22 August 2017 10.12 PM IST
രാംദേവിന്റെ പുസ്തകത്തിന് കോടതിവിലക്ക്
August 13, 2017, 12:05 am
ന്യൂഡൽഹി: യോഗ ഗുരു ബാബ രാംദേവിന്റെ ജീവിതം പറയുന്ന പുസ്തകത്തിന് ഡൽഹി കോടതി വിലക്കേർപ്പെടുത്തി. 'ഗോഡ്മാൻ ടു ടൈകൂൺ: ദി അൺടോൾഡ് സ്റ്റോറി ഒഫ് ബാബാ രാംദേവ് ' എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിനും വിൽക്കുന്നതിനുമാണ് കോടതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിന്റെ ഓൺലൈൻ വില്‌പനയ്ക്കും കോടതി വിലക്കിയിട്ടുണ്ട്.

പ്രിയങ്ക പതക് നരേൻ എഴുതിയ പുസ്തകത്തിൽ രാംദേവിന്റെ മുൻകാല ജീവിതം അന്വേഷണാത്മകമായി അവതരിപ്പിക്കുന്നു. എന്നാൽ എഴുത്തുകാരിയുടെയോ പ്രസാധകരുടെയോ ഭാഗം കേൾക്കാതെയാണ് കോടതി പുസ്തകത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് പ്രസാധകരായ ജഗർനട്ട് ബുക്‌സ് ആരോപിച്ചു. പുസ്തകത്തിനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള വേദിയായി ഇതിനെ കാണുന്നുവെന്നും പ്രസാധകർ അറിയിച്ചു.
അഭിമുഖങ്ങൾ, ലേഖനങ്ങൾ, പൊലീസ് റിപ്പോർട്ടുകൾ, വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ