Saturday, 19 August 2017 7.13 AM IST
ഉറങ്ങിക്കിടന്ന പെൺകുട്ടികളെ പെട്രോളൊഴിച്ച് തീവച്ചു
August 13, 2017, 9:57 am
ലക്‌നൗ: ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് പെൺകുട്ടികളെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം. ദിയോറാനിയയിലെ ജഹാംഗീർ ഗ്രാമത്തിലാണ് സംഭവം. 19ഉം 17 ഉം വയസുള്ള പെൺകുട്ടികളാണ് ആക്രമണത്തിനിരയായത്. വീടിന്റെ വരാന്തയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു ഇവർ.

പെൺകുട്ടികളുടെ നിലവിളി കേട്ടുണർന്ന വീട്ടുകാർ കുട്ടികളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുതിർന്ന പെൺകുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

കുടുംബവുമായി ആർക്കും ശത്രുതയില്ലെന്ന് വീട്ടുകാർ പറഞ്ഞു. എന്നാൽ കുറച്ചുമാസങ്ങളായി ചില ആൺകുട്ടികൾ പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നതായി ഇളയ പെൺകുട്ടി പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ