Tuesday, 22 August 2017 10.23 PM IST
ഉത്തർപ്രദേശിൽ കുട്ടികളുടെ കൂട്ടമരണം: പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നു
August 12, 2017, 8:33 pm
ഗോരഖ്പൂർ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പൂരിലെ സർക്കാർ ആശുപത്രിയിൽ ശിശുക്കളുടെ കൂട്ടമരണത്തിനിടയാക്കിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. സംസ്ഥാന സർക്കാരുമായും ഉദ്യോഗസ്ഥരുമായും നിരന്തര സമ്പർക്കം പുലർത്തുന്നുണ്ടെന്നും, പ്രധാനമന്ത്രി സംഭവവികാസങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും പ്രധാനമന്ത്രിയുടെ ഒാഫീസ് അറിയിച്ചു. അതേസമയം, സം​ഭ​വു​മാ‍​യി ബ​ന്ധ​പ്പെ​ട്ട് ഗോ​ര​ഖ്‌​പൂ​ർ ബി.ആർ.ഡി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നെ അന്വേഷണ വിധേയമായി യു.പി സർക്കാർ സ​സ്പെ​ൻ‌​ഡ് ചെ​യ്തു.

ദുരന്തമുണ്ടായ ഗോരഖ്പൂരിലെ മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിക്കാൻ ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ, കേന്ദ്ര ആരോഗ്യ സെക്രട്ടറി എന്നിവർക്ക് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ നിർദ്ദേശം നൽകി. എന്നാൽ, ഓക്സിജൻ കിട്ടാത്തതുകൊണ്ടല്ല, മസ്തിഷ്ക വീക്കം ബാധിച്ചാണ് കുട്ടികൾ മരിച്ചതെന്നാണ് സംസ്ഥാന സർക്കാർ നൽകുന്ന വിശദീകരണം.

ജൂലായ് ഒൻപതിനും ആഗസ്റ്റ് ഒൻപതിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി സന്ദർശിച്ചിരുന്നുവെന്നും, അപ്പോഴൊന്നും ഒാക്സിജൻ സിലിണ്ടറിന്റെ ലഭ്യതക്കുറവുള്ള കാര്യം ആശുപത്രി അധികൃതർ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നില്ലെന്നും യു.പി ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് പറഞ്ഞു. വിവിധ അസുഖങ്ങളെ തുടർന്ന് ഒാഗസ്റ്റ് ഏഴു മുതൽ ശിശുരോഗ വിഭാഗത്തിൽ 60 കുട്ടികൾ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ