Thursday, 21 September 2017 11.15 PM IST
സ്ക്ര​​​ബർ ആ​​​ള് ചി​​​ല്ല​​​റ​​​ക്കാ​​​ര​​​ന​​​ല്ല​​​!​​​!!
August 8, 2017, 1:30 am
അ​വ​സാന നാ​രും പ​റി​യു​ന്ന​ത് വ​രെ അ​ടു​ക്ക​ള​യിൽ പ​ണി​യെ​ടു​ത്ത് ന​ടു​വൊ​ടി​യു​ന്ന ആ​ളാ​ണ് സ്ക്ര​ബർ. തേ​ഞ്ഞു തീ​രും​വ​രെ പാ​ത്ര​ങ്ങ​ളെ വൃ​ത്തി​യാ​ക്കു​ന്ന മൂ​പ്പർ​ക്ക് ക​ട്ട​പ്പ​ണി​യാ​ണ് അ​ടു​ക്ക​ള​യിൽ ഉ​ള്ള​ത്. പ​ക്ഷേ, പു​ള്ളി​ക്കാ​ര​ന്റെ ഉ​ള്ളിൽ അ​പ​ക​ട​കാ​രി​ക​ളായ ദ​ശ​ല​ക്ഷ​ണ​ക്കി​ന് ബാ​ക്ടീ​രി​യ​ക​ളാ​ണ് ഉ​ള്ള​തെ​ന്ന് എ​ത്ര പേർ​ക്ക് അ​റി​യാം? ര​ക്ത​ത്തിൽ അ​ണു​ബാ​ധ, ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങൾ, ത്വ​ക്‌​രോ​ഗ​ങ്ങൾ, വ​യ​റി​ള​ക്കം തു​ട​ങ്ങി പ​ല​ത​രം രോ​ഗ​ങ്ങൾ സ്ക്ര​ബ​റിൽ വ​ള​രു​ന്ന ഫം​ഗ​സു​ക​ളും ബാ​ക്ടീ​രി​യ​ക​ളും ഉ​ണ്ടാ​ക്കു​ന്നു​വെ​ന്ന​താ​ണ് ഞെ​ട്ടി​ക്കു​ന്ന സ​ത്യം.

ഓ​രോ ത​വണ ക​ഴു​കി​ക്ക​ഴി​ഞ്ഞും സോ​പ്പ് ഡി​ഷിൽ സ്ക്ര​ബർ വീ​ണ്ടും വ​യ്ക്കു​മ്പോൾ ഇ​ത് ന​ന​വു വ​ലി​ച്ചെ​ടു​ത്ത് ചീ​ഞ്ഞ​ഴു​കി​യ​തു​പോ​ലെ ആ​യി​ത്തീ​രും. ഇ​തി​ലാ​ണ് അ​ണു​ക്കൾ വ​ള​രു​ന്ന​ത്. അ​പ്പോൾ വേ​ഗ​മാ​ക​ട്ടെ, സോ​പ്പ് ഡി​ഷിൽ നി​ന്ന് സ്ക്ര​ബർ എ​ടു​ത്ത് ഉ​ണ​ങ്ങിയ ട്രേ​യിൽ വ​ച്ചോ​ളൂ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ