Thursday, 21 September 2017 10.35 AM IST
ഷാർജയിൽ വാഹനാപകടത്തിൽ ബി.ജെ.പി മുൻ കൗൺസിലർ മരിച്ചു
August 17, 2017, 8:49 am
ദുബായ്: ഷാർജയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ഡോർ തുറന്നതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ മലയാളി യുവതി തത്ക്ഷണം മരിച്ചു. ഇവിടെ ബ്യൂട്ടീഷനായി ജോലി ചെയ്യുന്ന കാസർകോട് സ്വദേശി സുനിതാ പ്രശാന്ത്(40) ആണ് മരിച്ചത്. ഇവരുടെ കൂടെ കാറിലുണ്ടായിരുന്ന ബ്യൂട്ടി സലൂൺ ഉടമ മലയാളിയായ സൂസൻ, സഹപ്രവർത്തകയായ നേപ്പാളി യുവതി എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്‌ച രാത്രി 11 മണിക്ക് ഷാർജയിലെ അൽ ദൈദ് റോഡിലായിരുന്നു അപകടം. മരിച്ച സുനിത താമസിക്കുന്ന ഫ്ലാറ്റിൽ കീടനാശിനി പ്രയോഗം നടത്തിയിരുന്നതിനാൽ രാത്രി സ്ഥാപനം അടച്ച ശേഷം സൂസനും സുനിതയടക്കമുള്ള നാല് ജീവനക്കാരും ദൈദിലേയ്ക്ക് പോകുകയായിരുന്നു. സ്ഥാപനമുടമ സൂസൻ ഓടിച്ചിരുന്ന വാഹനത്തിന്റെ വാതിൽ തനിയെ തുറന്ന് സുനിത പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നുവെന്നാണ് വിവരം. ഇലക്ട്രിക് പോസ്റ്റിൽ തലയിടിച്ചതിനെ തുടർന്ന് സുനിത സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തുടർന്ന് ഇവരുടെ വാഹനം ഇലക്‌ട്രിക് പോസ്‌റ്റിൽ ഇടിച്ചതിനെ തുടർന്നാണ് സൂസനും നേപ്പാളി യുവതിയ്‌ക്കും പരിക്കേറ്റത്.

കാസർകോട് നഗരസഭയിൽ ബി.ജെ.പി കൗൺസിലറായിരുന്ന സുനിത നേരത്തെ ഉദുമ മണ്ഡലം ബി.ജെ.പി സ്ഥാനാർഥിയായും മത്സരിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ഷാർജയിൽ ബ്യൂട്ടീഷനായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് പ്രശാന്ത് .മക്കൾ: സംഗീത് പ്രശാന്ത്(17), സഞ്ജന പ്രശാന്ത് (14). മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടു പോകും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.